• HOME
  • »
  • NEWS
  • »
  • kerala
  • »
  • കനകദുർഗ രണ്ടാം ദിനവും അഭയകേന്ദ്രത്തിൽ; വീട്ടിൽ കയറാൻ നിയമയുദ്ധത്തിലേക്ക്

കനകദുർഗ രണ്ടാം ദിനവും അഭയകേന്ദ്രത്തിൽ; വീട്ടിൽ കയറാൻ നിയമയുദ്ധത്തിലേക്ക്

കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും താമസം മാറ്റി

കനകദുർഗ(ഫയൽ ചിത്രം)

കനകദുർഗ(ഫയൽ ചിത്രം)

  • Last Updated :
  • Share this:
    മലപ്പുറം: ഭർത്താവും കുടുംബാംഗങ്ങളും വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ കനക ദുർഗ രണ്ടാംദിവസവും പെരിന്തൽമണ്ണ അഭയകേന്ദ്രത്തിൽ തുടരുന്നു. കുട്ടികളെ കാണാനും വീട്ടിൽ പ്രവേശിക്കാനും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കനക ദുർഗ. തിങ്കളാഴ്ച രാത്രി ആണ് കനക ദുർഗയെ പൊലീസ് പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ് സെന്ററിലേക്ക്‌ മാറ്റിയത്. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റാൻ ഭർത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.

    Also Read- യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി


    വീട്ടിൽ പ്രവേശിക്കാനും കുട്ടികളെ കാണാനും നിയമനമടപടികൾക്ക് ഒരുങ്ങുക ആണ് കനക ദുർഗ. ഇത് സംബന്ധിച്ച പരാതി പുലാമന്തോൾ ഗ്രാമീണ കോടതിയിൽ ഇന്ന് ഫയൽ ചെയ്യും. കോടതി നിർദേശിച്ചാൽ കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. നിലവിൽ തന്നെ പൊലീസ് സംരക്ഷണയിൽ ആണ് അവർ. അതേ സമയം
    കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും താമസം മാറ്റി. കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാൻ കോടതി നിർദേശിച്ചാൽ നിയമപരമായി നേരിടാൻ ആണ് ഇവരുടെയും തീരുമാനം.

    കനക ദുർഗ സുമതിയമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതി ഇപ്പോഴും നില നിൽക്കുന്നുണ്ട്. അമ്മയെ സംരക്ഷിക്കാൻ മറ്റാരും ഇല്ലെന്നും ഈ സാഹചര്യത്തിൽ കനക ദുർഗയെ ഒപ്പം താമസിപ്പിക്കാൻ സാധിക്കില്ലെന്നും ആണ് കൃഷ്ണനുണ്ണിയുടെ നിലപാട്. അതേസമയം കനക ദുർഗയ്ക്ക് രാഷ്ട്രീയ പിന്തുണ നൽകേണ്ടതില്ലന്ന തീരുമാനത്തിലാണ് സിപിഎം.

    First published: