• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും മലകയറണമെന്ന് ബിന്ദുവും കനകദുർഗയും

വീണ്ടും മലകയറണമെന്ന് ബിന്ദുവും കനകദുർഗയും

bindhu, kanakadurga

bindhu, kanakadurga

  • Last Updated :
  • Share this:
    കോട്ടയം: ശബരിമലയിൽ വീണ്ടും പോകണം എന്ന ആവശ്യവുമായി ബിന്ദുവും കനകദുർഗയും പൊലീസിന് കത്തുനൽകി. കത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി കോട്ടയം ഡി.വൈ.എസ്.പി ശ്രീകുമാർ അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി അനുസരിച്ചായിരിക്കും തുടർ തീരുമാനമുണ്ടാകുകയെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധം കാരണം പൊലിസ് തിരിച്ചിറക്കുകയായിരുന്നു. പിന്നീട് ഇരുവരെയും പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

    രാവിലെ ഏഴ് മണിയോടെയാണ് ബിന്ദുവും കനകദുർഗയും മല കയറിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. പൊലീസിനോട് ഇവർ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലായിരുന്നു.

    'മനിതി'യെ തടഞ്ഞ സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തു;  41 പേര്‍ക്കെതിരെ കേസ്

    അതേസമയം ശബരിമലയിൽ രണ്ടു ദിവസമായി നടന്ന അക്രമങ്ങളുടെ പേരിൽ 150ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. മനീതി അംഗങ്ങളെ ശബരിമലയിൽ തടഞ്ഞ സംഭവത്തിൽ പത്തു പേരെ അറസ്റ്റു ചെയ്‌ത് ജാമ്യത്തിൽ വിട്ടു. 41 പേര്‍ക്കെതിരെ പമ്പ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനകദുർഗയെയും ബിന്ദുവിനെയും തടഞ്ഞതിന് 150 പേർക്കെതിരെ കേസ് എടുത്തു. വനിതകള്‍ ദര്‍ശനത്തിന് എത്തിയതുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നാമജപം നടത്തിയതിന് 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനിതി സംഘത്തെ തടഞ്ഞതില്‍ ബിജു, ഉണ്ണികൃഷ്ണപിളള, അനില്‍കുമാര്‍, സന്തോഷ് കുമാര്‍, രമേഷ്, ലിനേഷ്, ഉദയകുമാര്‍, അനില്‍കുമാര്‍, ശബരി, ശശികുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
    First published: