• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടുകാർ കൈയൊഴിഞ്ഞു; കനകദുർഗയെ വൺസ്റ്റോപ്പ് സെന്ററിലാക്കി

വീട്ടുകാർ കൈയൊഴിഞ്ഞു; കനകദുർഗയെ വൺസ്റ്റോപ്പ് സെന്ററിലാക്കി

ഭർത്താവിന്റെ അങ്ങാടിപ്പുറത്തെ വീട്ടിലും അരീക്കോട്ടുള്ള സഹോദരന്റെ വീട്ടിലും കനക ദുർഗയെ പ്രവേശിപ്പിക്കാൻ തയ്യാറായിരുന്നില്ല

കനകദുർഗ

കനകദുർഗ

  • Last Updated :
  • Share this:
    മലപ്പുറം: സുപ്രീംകോടതിക്ക് വിധി വന്നതിന് ശേഷം ആദ്യമായി ശബരിമല ദർശനം നടത്തിയ യുവതികളിലൊരാളായ കനകദുർഗയെ പെരിന്തൽമണ്ണ പൊലീസ് വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. വീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെയാണിത്. തിങ്കളാഴ്ച വൈകുന്നേരം ആണ് കനക ദുർഗ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭർത്താവിന്റെ അങ്ങാടിപ്പുറത്തെ വീട്ടിലും അരീക്കോട്ടുള്ള സഹോദരന്റെ വീട്ടിലും കനക ദുർഗയെ പ്രവേശിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ അവരുടെ സുരക്ഷ കൂടി ഉറപ്പാക്കാൻ വേണ്ടിയാണ് പൊലീസ് പെരിന്തൽമണ്ണ വൺ സ്റ്റോപ് സെന്ററിലേക്ക് അവരെ മാറ്റിയത്.

    ഭർത്താവിന്റെ അമ്മയെ ദേഹോപദ്രവം ഏൽപിച്ചതിന് കനക ദുർഗക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ശബരിമല ദർശനത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ തന്നെ ഭർത്താവിന്റെ അമ്മ മർദിച്ചെന്ന കനക ദുർഗയുടെ പരതിയിൽ ഭർത്താവിന്റെ അമ്മ സുമതിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

    First published: