മലപ്പുറം: വീട്ടിൽ നിന്ന് തന്നെ ഒഴിവാക്കാൻ ഭർത്താവിനുമേൽ ആർ എസ് എസ് സമ്മർദ്ദമുണ്ടെന്ന് ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് കനകദുർഗ ഇക്കാര്യം വ്യക്തമാക്കിയത്. ആരുടെയും പ്രേരണയാലല്ല ശബരിമലയിൽ കയറിയത്. ശബരിമലയിൽ ഇനിയും ദർശനം നടത്തുമെന്നും കനകദുർഗ വ്യക്തമാക്കി.
സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കം അതിജീവിക്കും. തന്നെ വീട്ടിൽ നിന്നും ഒഴിവാക്കാൻ ഭർത്താവിന് മുകളിൽ ആർഎസ്എസ് സമർദ്ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റുവിന്‍റെ കൊച്ചുമകൻ പാർലമെന്‍റിനെ നശിപ്പിച്ചെന്ന് അരുൺ ജെയ്റ്റ്ലി
തന്‍റെ കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ല. ശബരിമല ദർശനം നടത്തിയത് ആരുടെയും പ്രേരണയാലല്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടുകമല്ല താനെന്നും ദർശനം നടത്തിയത് തികച്ചും വ്യക്തിപരമായിട്ടാണെന്നു കനകദുർഗ്ഗ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amenities in sabarimala, Kanakadurga, Kanakadurga and bindhu, Sabarimala Women Entry, Sabarimala women entry issue