ഇരുള ഭാഷയ്ക്ക് ലിപിയുണ്ടാക്കിയ കാനകം നാരായണൻ നിര്യാതനായി

ആദിവാസികള്‍ക്കിടയില്‍ സാക്ഷരത മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പ്രചരിപ്പിക്കുന്നതിനും ഗോത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഹായത്തിനുമായി  'കാനകം' എന്ന സംഘടന രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം.

news18-malayalam
Updated: September 26, 2019, 10:59 PM IST
ഇരുള ഭാഷയ്ക്ക് ലിപിയുണ്ടാക്കിയ കാനകം നാരായണൻ നിര്യാതനായി
ആദിവാസികള്‍ക്കിടയില്‍ സാക്ഷരത മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പ്രചരിപ്പിക്കുന്നതിനും ഗോത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഹായത്തിനുമായി  'കാനകം' എന്ന സംഘടന രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം.
  • Share this:
അഗളി: വാമൊഴിയായി മാത്രം നിലനിന്നിരുന്ന ഇരുള ഗോത്ര ഭാഷയ്ക്ക് ലിപിയുണ്ടാക്കിയ അട്ടപ്പാടിയിലെ ആദിവാസി നേതാവും ഐടിഡിപി മുന്‍ ഉദ്യോഗസ്ഥനുമായ കാനകം നാരായണൻ എന്ന ഡി. നാരായണന്‍ (58) നിര്യാതനായി. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ സാക്ഷരത മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പ്രചരിപ്പിക്കുന്നതിനും ഗോത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഹായത്തിനുമായി  'കാനകം' എന്ന സംഘടന രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം.

'ആദിന്‍' എന്ന പേരിലാണ് ഇരുള ഭാഷയിലെ ലിപി രൂപപ്പെടുത്തിയത്.  സ്വരങ്ങളും വ്യഞ്ജനങ്ങളും ഉൾപ്പെടുത്തി  മലയാളഭാഷയുടെ രീതിയിലായിരുന്നു ലിപി.

ആദിവാസി മൂപ്പന്‍സ് കൗണ്‍സിലിന്റെ രക്ഷാധികാരി, അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രം ഭാരവാഹി, കാര്‍ഷിക വികസന സമിതി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദിവാസികള്‍ക്കിടയിലെ ആദ്യ അധ്യാപകരിലൊരാളായ പരേതനായ ദാസന്റെ മകനാണ്.

ഭാര്യ: പത്മാവതി (അധ്യാപിക, ജിയുപിഎസ് കോട്ടത്തറ). മക്കള്‍: നിഷ (അധ്യാപിക, ജിടിഎച്ച്എസ്എസ് ഷോളയൂര്‍), പരേതനായ ഗോപകുമാര്‍. മരുമകന്‍: മദന്‍കുമാര്‍.

Also Read അമ്മയോടു മാപ്പ് പറഞ്ഞ് ആത്മഹത്യാ കുറിപ്പ്; എട്ടാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു

First published: September 26, 2019, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading