സിപിഐ പറഞ്ഞത് ചരിത്ര വസ്തുത; മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി പറയേണ്ടതില്ലായിരുന്നു: കാനം രാജേന്ദ്രൻ

മുസ്ലിം ലീഗുമായി ധാരണ ഉണ്ടാക്കിയതിനെപ്പറ്റിയും ഒന്നിലധികം ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ട്. 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഈ ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കരുതുന്നില്ല. അദ്ദേഹം മറച്ചു വയ്ക്കുകയാണ് ചെയ്തത്.

News18 Malayalam | news18
Updated: July 9, 2020, 11:33 PM IST
സിപിഐ പറഞ്ഞത് ചരിത്ര വസ്തുത; മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി പറയേണ്ടതില്ലായിരുന്നു: കാനം രാജേന്ദ്രൻ
kanam rajendran
  • News18
  • Last Updated: July 9, 2020, 11:33 PM IST
  • Share this:
തിരുവനന്തപുരം: 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി സിപിഐ പറഞ്ഞത് ചരിത്ര വസ്തുതയാണെന്ന് കാനം രാജേന്ദ്രൻ. 1965-ലെ തെരഞ്ഞെടുപ്പ് ചരിത്രത്തെപ്പറ്റി പരാമർശിച്ച കോടിയേരി അത് നന്നായി മനസിലാക്കണമെന്നാണ് താൻ പറഞ്ഞത്. മുഖ്യമന്ത്രി അതിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയേണ്ടതില്ലായിരുന്നു. അദ്ദേഹം പഴയ പാർട്ടി സെക്രട്ടറിയെന്ന രീതിയിലോ പിബി അംഗമോ ആയിട്ടാണ് ആ പ്രതികരണം നടത്തിയതെന്ന് കരുതുന്നുവെന്നും കാനം പറഞ്ഞു.

1965-ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇഎംഎസിന്റെ ലേഖനമാണ് മുഖ്യമന്ത്രി പറഞ്ഞതിനുള്ള മറുപടിയെന്ന് കാനം പറഞ്ഞു. ഇഎംഎസിന്റെ ലേഖനം വായിച്ചു കൊണ്ടായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

ചിന്ത പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഇഎംഎസ് സമ്പൂർണ കൃതികളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. സഞ്ചിക 31ലും 35ലും 1965-ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇഎംഎസിന്റെ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ നയിച്ച ഇഎംഎസ് പ്രതിപാദിച്ചിട്ടുള്ളതു തന്നെയാണ് ഞാനും പറഞ്ഞത്.

You may also like:സ്വർണക്കടത്ത് കേസിൽ അടിയന്തര ഇടപെടൽ വേണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് [NEWS]സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നത്; അന്വേഷണം ഉന്നതതലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണം: കസ്റ്റംസ് [NEWS] ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ ബിരുദമോ? പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ [NEWS]

1965-ൽ സിപിഎം ഒറ്റയ്ക്കല്ല മത്സരിച്ചത്. മുസ്ലിം ലീഗും എസ്എസ്പിയുമായി ധാരണ ഉണ്ടാക്കിയിരുന്നുവെന്നും 29 സീറ്റുകളിലാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായി ധാരണയുണ്ടായിരുന്നതെന്നും ഇഎംഎസ് തന്നെ പറഞ്ഞിട്ടുണ്ട്.

മുസ്ലിം ലീഗുമായി ധാരണ ഉണ്ടാക്കിയതിനെപ്പറ്റിയും ഒന്നിലധികം ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ട്. 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഈ ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കരുതുന്നില്ല. അദ്ദേഹം മറച്ചു വയ്ക്കുകയാണ് ചെയ്തത്.

സിപിഐ ചൂണ്ടിക്കാട്ടിയ രാഷ്ട്രീയത്തിന് സിപിഎം മറുപടി പറഞ്ഞതിന് ചരിത്ര വസ്തുതകൾ താൻ ഉദ്ദരിച്ചുവെന്ന് മാത്രമേയുള്ളൂവെന്നും കാനം പറഞ്ഞു. ഇത് അതൃപ്തിയും സംതൃപ്തിയും പ്രതിഷേധവും അറിയിക്കേണ്ട കാര്യമല്ലെന്നും ഇതെല്ലാം രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Joys Joy
First published: July 9, 2020, 11:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading