ഇന്റർഫേസ് /വാർത്ത /Kerala / CPI | എം എം മണിയുമായുള്ള പ്രശ്നത്തിൽ ആനി രാജയെ തള്ളി സി പി ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ കാനം

CPI | എം എം മണിയുമായുള്ള പ്രശ്നത്തിൽ ആനി രാജയെ തള്ളി സി പി ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ കാനം

സംസ്ഥന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ  സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നും കാനം

സംസ്ഥന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ  സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നും കാനം

സംസ്ഥന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ  സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നും കാനം

  • Share this:

തിരുവനന്തപുരം : ആനി രാജയ്ക്കെതിരായ എം എം മണിയുടെ പ്രസ്താവനയക്കെതിരെയൊ, എൽദോ എബ്രഹാമിനെതിരെയുള്ള പൊലീസ് നടപടിയെയോ വിമർശിക്കാത്ത കാനം രാജേന്ദ്രന്റെ നിലപാടിൽ ഇന്നലെ വിമർശനം ഉയർന്നിരുന്നു. ഇതിനായിരുന്നു പൊതു ചർച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.

സംസ്ഥന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ  സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിനില്ല . ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. ചർച്ചചെയ്യാതെ ആനി രാജ  ഉന്നയിച്ച വിമർശനങ്ങൾക്ക് പ്രതികരിക്കേണ്ടതില്ല. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു.

കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നും കാനം പറഞ്ഞു. എൽദോ എബ്രഹാം AIYF സമരത്തിന് പോകേണ്ട കാര്യംഇല്ലായിരുന്നെന്നും, എ ഐ എസ് എഫിലെ നിമിഷരാജുവിന്റെ വിഷയം ഒരു സാധാരണ  വിദ്യാർത്ഥി സംഘട്ടനം മാത്രമാണന്നു മായിരുന്നു കാനത്തിന്റെ മറുപടി.എന്നാൽ മുഖ്യമന്ത്രിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് കാനം മറുപടി പറഞ്ഞില്ല അവസാന ദിവസവും മുഖ്യമന്ത്രിയ്ക്കെതിരെ സി പി ഐ  തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പിണറായി സർക്കാർ എന്ന ബ്രാൻഡിംഗിന് എതിരെ പ്രതിനിധികൾ രംഗത്തു വന്നു. പിണറായി സർക്കാരല്ല , എൽ ഡി എഫ് സർക്കാരനാണ് കേരളം ഭരിക്കുന്നത്. മറിച്ചുള്ള ബോധപൂർവ്വമായ പ്രചരണത്തിന് സിപിഐഎം പരിശ്രമിക്കുകയാണ്. ഇത് മുൻപ് പതിവില്ലാത്തതാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. LDF ന്റെ കെട്ടുറപ്പു നിലനിറുത്തേണ്ട ബാധ്യത CPI യ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണം. സിപിഐ എമ്മിൽ നിന്നു വരുന്നവർക്ക് പാർട്ടിയിൽ കൂടുതൽ പരിഗണന നൽകണം.  തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരിച്ചു പിടിക്കാൻ നേതൃത്വം ശക്തമായി ഇടപെടണം. പോലീസിനെ നിലയ്ക്കു നിർത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും പൊതു ചർച്ചയിൽ ആവശ്യമുയർന്നു.

പാർട്ടി അംഗത്വം കൂടാത്തത് ബ്രാഞ്ചുകളുടെ വീഴ്ചയാണെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് പറയുന്നു. ജനകീയ വിഷയങ്ങളിൽ ബ്രാഞ്ചുകൾ ഇടപെടുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണ ഉണ്ടാക്കിയിട്ടും സി പി ഐക്കെതിരെ സി പി ഐഎം  സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചുവെന്നും വിമർശനമുണ്ട് . പൊതു ചർച്ചയിലെ വിമർശനങ്ങൾക്ക് നേതൃത്വം മറുപടി നൽകും. ജില്ലാ സെക്രട്ടറിയായി മാങ്ങോട് രാധാകൃഷ്ണൻ തുടരും.

First published:

Tags: Annie Raja, Cpi, Kanam rajendran