നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാർട്ടൂൺ അവാർഡ് വിവാദം: മന്ത്രി എ കെ ബാലനെ വിമർശിച്ച് കാനം

  കാർട്ടൂൺ അവാർഡ് വിവാദം: മന്ത്രി എ കെ ബാലനെ വിമർശിച്ച് കാനം

  രാജഭരണമല്ല ഇപ്പോൾ നടക്കുന്നത്. മന്ത്രി നിലപാട് മാറ്റണമെന്നും അക്കാദമി പിരിച്ചു വിടരുതെന്നും സർക്കാരിന് മങ്ങലേൽപ്പിക്കരുതെന്നും കാനം ആവശ്യപ്പെട്ടു.

  കാനം രാജേന്ദ്രൻ

  കാനം രാജേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കാർട്ടൂൺ അവാർഡ് വിവാദത്തിൽ മന്ത്രി എ.കെ ബാലനെ വിമർശിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജൂറിയെ ചോദ്യം ചെയ്യാൻ മന്ത്രി ബാലന് അവകാശമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ന്യൂസ്18ന്റെ 'വരികൾക്കിടയിൽ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

   രാജഭരണമല്ല ഇപ്പോൾ നടക്കുന്നത്. മന്ത്രി നിലപാട് മാറ്റണമെന്നും അക്കാദമി പിരിച്ചു വിടരുതെന്നും സർക്കാരിന് മങ്ങലേൽപ്പിക്കരുതെന്നും കാനം ആവശ്യപ്പെട്ടു.

   അവാർഡ് പുനഃപരിശോധിക്കണമെന്നത് സർക്കാർ നിലപാടാണെന്നും എ.കെ ബാലൻ പറഞ്ഞിരുന്നു. എന്നാൽ, ലളിതകലാ അക്കാദമി അവാർഡ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവാദ കാർട്ടൂണിന് അവാർഡ് നൽകിയത് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആയിരുന്നു മന്ത്രി എ കെ ബാലൻ ഇതിനു പിന്നാലെ പറഞ്ഞത്.

   വിവാദങ്ങൾക്കിടെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

   ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രമേയമാക്കിയ കാർട്ടൂണിന് പുരസ്കാരം നൽകിയ തീരുമാനം പിൻവലിക്കില്ലെന്ന് അക്കാദമി നേരത്തെ വ്യക്തമാക്കി. ജൂറി തീരുമാനം അന്തിമമാണെന്നും മതത്തെ വേദനിപ്പിക്കുന്ന ഒന്നും കാർട്ടൂണിൽ ഇല്ലെന്നും അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു.

   First published:
   )}