• HOME
  • »
  • NEWS
  • »
  • kerala
  • »
  • KANAM RAJENDRAN AGAINST MINISTER AK BALAN ON CARTOON

ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടത് 'മീശ' നോവലിന് മാത്രമല്ല; കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി ബാലന്റേത് ഇടതുപക്ഷ സമീപനമല്ലെന്ന് കാനം

മീശ നോവലിന്റെ കാര്യത്തില്‍ മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടത്. അംശവടി മതചിഹ്നമല്ല. അത് അധികാര ചിഹ്നമാണ്. അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്നെ മന്ത്രിയുടെ സമീപനം ശരിയല്ല.

news18

news18

  • News18
  • Last Updated :
  • Share this:
    കൊല്ലം: ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനഃപരിശോധിക്കമമെന്ന നിലപാടെടുത്തതിന് മന്ത്രി എ.കെ ബാലനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിയുടേത് ഇടതുപക്ഷ സമീപനമല്ലെന്നും കാനം ചൂണ്ടിക്കാട്ടി.

    മീശ നോവലിന്റെ കാര്യത്തില്‍ മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടത്. അംശവടി മതചിഹ്നമല്ല. അത് അധികാര ചിഹ്നമാണ്. അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്നെ മന്ത്രിയുടെ സമീപനം ശരിയല്ല. വിവാദത്തിന് പിന്നില്‍ താല്‍പര്യങ്ങളുണ്ട്, അക്കാര്യത്തില്‍ സന്ധി ചെയ്യേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

    പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ലളിതകലാ അക്കാദമി അതിനു തയാറായില്ല. ഇതിനു പിന്നാലെയാണ് മന്ത്രിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.

    Also Read അവാർഡ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി ബാലൻ

    First published:
    )}