• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് മൂന്നാമൂഴം

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് മൂന്നാമൂഴം

പ്രായപരിധി കടന്നതിനാല്‍ സി ദിവാകരന് പിന്നാലെ കെ ഇ ഇസ്മായിലും സംസ്ഥാന കൗണ്‍സിലില്‍നിന്നു പുറത്തായി

കാനം രാജേന്ദ്രൻ

കാനം രാജേന്ദ്രൻ

  • Share this:
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് കാനം രാജേന്ദ്രൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. കെ ഇ ഇസ്മായിൽ ആണ് കാനത്തിന്റെ പേര് നിർദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്താങ്ങി.

അതേസമയം, പ്രായപരിധി കടന്നതിനാല്‍ സി ദിവാകരന് പിന്നാലെ കെ ഇ ഇസ്മായിലും സംസ്ഥാന കൗണ്‍സിലില്‍നിന്നു പുറത്തായി. പീരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇ എസ് ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Also Read- CPI| സി. ദിവാകരനെ സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി

കാനത്തിന് മുൻപ് എൻ ഇ ബലറാം, പി കെ വാസുദേവൻ നായർ എന്നിവരാണ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 101 അംഗ സംസ്ഥാന കൗൺസിലിനേയും തെരഞ്ഞെടുത്തു. കോട്ടയം സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രൻ ആദ്യം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

Also Read- സാഗരം സാക്ഷിയായി കോടിയേരി യാത്രയായി; ജനസാഗരത്തിനൊപ്പം വിങ്ങിപ്പൊട്ടി സഖാവ് പിണറായി

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നായിരുന്നു സമ്മേളനം തുടങ്ങുന്ന സമയത്ത് റിപ്പോർട്ടുകൾ. എന്നാൽ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകൾ ഒഴിവാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. 14 ജില്ലകളിൽ എട്ട് ജില്ലകൾ കാനം രാജേന്ദ്രന് ഒപ്പം നിൽക്കുകയും നാല് ജില്ലകൾ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ മറ്റൊരാൾ മത്സരിച്ചാൽ വിജയിക്കില്ല എന്ന സാധ്യത ഉയർന്നിരുന്നു.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായാൽ ഇതുവരെയുള്ള സമ്മേളനത്തിന്റെ പകിട്ട് പോകുമെന്നും അത്തരം ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന കർശന നിർദ്ദേശം ദേശീയ നിർദേശം നൽകിയിരുന്നു.

സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍

1. കാനം രാജേന്ദ്രന്‍
2. കെ പ്രകാശ്ബാബു
3. സത്യന്‍ മൊകേരി
4. ഇ ചന്ദ്രശേഖരന്‍
5. കെ രാജന്‍
6. പി പ്രസാദ്
7. ജെ ചിഞ്ചുറാണി
8. ജി ആര്‍ അനില്‍
9. രാജാജി മാത്യു തോമസ്
10 .കെ പി രാജേന്ദ്രന്‍
11. വി ചാമുണ്ണി
12. പി വസന്തം
13. പി കെ കൃഷ്ണന്‍
14. എന്‍ അരുണ്‍
15. ആര്‍ രമേഷ്
16. മാങ്കോട് രാധാകൃഷ്ണന്‍
17. വി പി ഉണ്ണികൃഷ്ണന്‍
18. എന്‍ രാജന്‍
19. പള്ളിച്ചല്‍ വിജയന്‍
20. അരുണ്‍ കെ എസ്
21. മീനാങ്കല്‍ കുമാര്‍
22. മനോജ് ബി ഇടമന
23. പി എസ് ഷൗക്കത്ത്
24. രാഖി രവികുമാര്‍
25. വിളപ്പില്‍ രാധാകൃഷ്ണന്‍
26. മുല്ലക്കര രത്‌നാകരന്‍
27. കെ ആര്‍ ചന്ദ്രമോഹനന്‍
28. പി എസ് സുപാല്‍
29. ആര്‍ രാമചന്ദ്രന്‍
30. ആര്‍ രാജേന്ദ്രന്‍
31. ആര്‍ ലതാദേവി
32. കെ രാജു
33. ചിറ്റയം ഗോപകുമാര്‍
34. ആര്‍ വിജയകുമാര്‍
35. എസ് വേണുഗോപാല്‍
36. ജി ലാലു
37. സാം കെ ദാനിയേല്‍
38. ആര്‍ എസ് അനില്‍
39. എം എസ് താര
40. എ പി ജയന്‍
41. മുണ്ടപ്പള്ളി തോമസ്
42. പി ആര്‍ ഗോപിനാഥന്‍
43. ടി ജെ ആഞ്ചലോസ്
44. പി വി സത്യനേശന്‍
45. ജി കൃഷ്ണപ്രസാദ്
46. ദീപ്തി അജയകുമാര്‍
47. എസ് സോളമന്‍
48. കെ ചന്ദ്രനുണ്ണിത്താന്‍
49. ടി ടി ജിസ്‌മോന്‍
50. ഡി സുരേഷ് ബാബു
51. അഡ്വ. വി ബി ബിനു
52. സി കെ ശശിധരന്‍
53. അഡ്വ. പി കെ സന്തോഷ് കുമാര്‍
54. ഒ പി എ സലാം
55 ലീനമ്മ ഉദയകുമാര്‍
56. കെ സലിംകുമാര്‍
57. കെ കെ ശിവരാമന്‍
58. ജയാ മധു
59. എം വൈ ഔസേപ്പ്
60. വി കെ ധനപാല്‍
61. ജോസ് ഫിലിപ്പ്
62. കെ എം ദിനകരന്‍
63. കെ കെ അഷ്‌റഫ്
64. കമലാ സദാനന്ദന്‍
65. ബാബു പോള്‍
66. ടി രഘുവരന്‍
67. പി കെ രാജേഷ്
68. ശാരദാ മോഹനന്‍
69. സി എന്‍ ജയദേവന്‍
70. കെ കെ വത്സരാജ്
71. ടി ആര്‍ രമേശ്കുമാര്‍
72. പി ബാലചന്ദ്രന്‍
73. വി എസ് സുനില്‍കുമാര്‍
74. ഷീല വിജയകുമാര്‍
75. കെ ജി ശിവാനന്ദന്‍
76. കെ പി സന്ദീപ്
77. രാഗേഷ് കണിയാംപറമ്പില്‍
78. കെ പി സുരേഷ് രാജ്
79. വിജയന്‍ കുനിശ്ശേരി
80. ജോസ് ബേബി
81. സുമലത മോഹന്‍ദാസ്
82. ടി സിദ്ധാര്‍ത്ഥന്‍
83. പി പി സുനീര്‍
84. പി കെ കൃഷ്ണദാസ്
85. അജിത് കൊളാടി
86. ഇ സെയ്തലവി
87. കെ പ്രഭാകരന്‍
88. ഷാജിറ മനാഫ്
89. ടി വി ബാലന്‍
90. ഇ കെ വിജയന്‍
91. എം നാരായണന്‍
92. കെ കെ ബാലന്‍
93. ഇ ജെ ബാബു
94. വിജയന്‍ ചെറുകര
95. സി എന്‍ ചന്ദ്രന്‍
96. അഡ്വ. പി സന്തോഷ് കുമാര്‍ എം പി
97. സി പി സന്തോഷ്‌കുമാര്‍
98. സി പി ഷൈജന്‍
99. സി പി ബാബു
100. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
101. ടി കൃഷ്ണന്‍

കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍

01. പി കബീര്‍
02. എ എസ് ആനന്ദ്കുമാര്‍
03. ആര്‍ സജിലാല്‍
04. ജി ബാബു
05. ഹണി ബഞ്ചമിന്‍
06. ഡി സജി
07. ശുഭേഷ് സുധാകരന്‍
08. ഷീന പറയങ്ങാട്ടില്‍
09 ഒ കെ സെയ്തലവി
10. ടി കെ രാജന്‍ മാസ്റ്റർ
Published by:Rajesh V
First published: