പാലായിൽ ബി ഡി ജെ എസ് വോട്ട് ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ചുവെന്ന് ആര് വിലയിരുത്തി; കോടിയേരിയെ തള്ളി കാനം
പാലായിൽ ബി ഡി ജെ എസ് വോട്ട് ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ചുവെന്ന് ആര് വിലയിരുത്തി; കോടിയേരിയെ തള്ളി കാനം
ബി ഡി ജെ എസിന്റെ ജാതകം നോക്കേണ്ട കാര്യം LDF ന് ഇല്ലെന്നും കാനം പറഞ്ഞു.
കാനം രാജേന്ദ്രൻ
Last Updated :
Share this:
അരൂർ:പാലാ തെരഞ്ഞെടുപ്പ് വിജയത്തിൽ സിപിഎം സംസ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ വാക്കുകളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലായിൽ ബി ഡി ജെ എസ് വോട്ട് ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ചുവെന്ന് ആര് വിലയിരുത്തിയെന്ന് കാനം ചോദിച്ചു. നേരത്തെ യുഡിഎഫിന് വോട്ടു ചെയ്തിരുന്നവർ എൽഡിഎഫിന് വോട്ടു ചെയ്തതു കൊണ്ടാണ് ജയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ഡി ജെ എസിന്റെ ജാതകം നോക്കേണ്ട കാര്യം LDF ന് ഇല്ലെന്നും 2006 ബി ഡി ജെ എസ് ഇതിനെക്കാൾ വലിയ വെല്ലുവിളിയായിരുന്നപ്പോൾ LDF അത് മറികടന്നുവെന്നും കാനം പറഞ്ഞു.
ശരിദൂരം എൻഎസ്എസിന്റെ ആഭ്യന്തര കാര്യമാണെന്നും എൻ എസ് എസ് മുഖം തിരിഞ്ഞു നിന്നപ്പോഴും എൽ ഡി എഫ് ജയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.