കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരമർശത്തെ തുറന്നെതിർത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും രണ്ടു ആശയ ധാരകളാണെന്നും ബംഗാളിൽ ഇടതു ഭരണം അട്ടിമറിച്ചത് ഇസ്ലാമിക തീവ്രവാദികളോ മാവോയിസ്റ്റുകളോ അല്ല, ജനങ്ങൾവോട്ട് ചെയ്താണെന്നും കാനം പറഞ്ഞു. പി മോഹനന്റെ പരാമർശത്തിൽ സി പി എം കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന.
യുഎപിഎക്കെതിരെ കോഴിക്കോട് എഐവൈഎഫ് സംഘടിപ്പിച്ച സെമിനാറിലും പിന്നിട് മാധ്യമ പ്രവർത്തകരോടുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമർശത്തിൽ കാനം രാജേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. പൊലീസ് റിപ്പോർട്ടിനെ അതേപടി വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്കാരെ കുറിച്ച് ബഹുമാനമില്ലെന്നും കാനം തുറന്നടിച്ചു. നമ്മുടെ വീട്ടിലെ ലൈബ്രറിയിൽ ബൈബിളും മഹാഭാരതവും ഭഗവത് ഗീതയും മാത്രമെ വെയ്ക്കാൻ പാടുള്ളു എന്നു പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ല. പൊലീസ് സമീപനങ്ങൾ തിരുത്തണം- കാനം പറഞ്ഞു.
യുഎപിഎ കേസിൽ അറസ്റ്റിലായ അലന്റെ പിതാവുമായി കാനം രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തി. കെ അജിതയും ഒപ്പമുണ്ടായിരുന്നു. പി മോഹനന്റെ പരാമർശത്തോട് സിപിഎം കേന്ദ്ര നേതൃത്വവും കടുത്ത അത്യപ്തിയിലാണെന്നാണ് സൂചന. മാവോയിസ്റ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ഈ മാസം 24ന് കോഴിക്കോട്ട് വിശദീകരണയോഗം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.