നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുല്‍ ഗാന്ധിയുടെ വരവ് കാലാവസ്ഥ മോശമാകുമ്പോള്‍ ദേശാടനപക്ഷികള്‍ കേരളത്തിലേക്ക് വരുന്നതു പോലെ: കാനം

  രാഹുല്‍ ഗാന്ധിയുടെ വരവ് കാലാവസ്ഥ മോശമാകുമ്പോള്‍ ദേശാടനപക്ഷികള്‍ കേരളത്തിലേക്ക് വരുന്നതു പോലെ: കാനം

  2014 ല്‍ രാഹുല്‍ മത്സരിച്ചിട്ടും യുപിയില്‍ ഒരു തരംഗവും ഉണ്ടായിട്ടില്ല

  kanam rajendran- rahul gandhi

  kanam rajendran- rahul gandhi

  • News18
  • Last Updated :
  • Share this:
   കോട്ടയം: രാഹുല്‍ ഗാന്ധിയുടെ വരവ് കാലാവസ്ഥ മോശമാകുമ്പോള്‍ ദേശാടനപക്ഷികള്‍ കേരളത്തിലേക്ക് വരുന്നതു പോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

   അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണോ രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ചോദിച്ച അദ്ദേഹം രാഹുലാണ് സ്ഥാനാര്‍ഥിയെങ്കില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും വ്യക്തമാക്കി. 2014 ല്‍ രാഹുല്‍ മത്സരിച്ചിട്ടും യുപിയില്‍ ഒരു തരംഗവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കാനം കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അഭിപ്രായപ്പെട്ടു.

   Also Read: അമേഠിയിലെ പരാജയ ഭീതിയാണോ രണ്ടു സീറ്റില്‍ മത്സരിക്കാന്‍ കാരണം?; ജയിച്ചാല്‍ ഏത് സീറ്റ് തെരഞ്ഞെടുക്കും? കോടിയേരി

   നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേഠിയിലെ പരാജയ ഭീതിയാണോ രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മത്സരിക്കുന്നതെന്ന് ചോദിച്ചിരുന്നു. രണ്ട് സീറ്റില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ജയിച്ചാല്‍ ഏത് മണ്ഡലം തെരഞ്ഞെടുക്കുമെന്ന് രാഹുല്‍ ആദ്യം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

   Dont Miss: മരുഭൂമിയിലെ ദേശാടനപ്പക്ഷി ഇടയ്ക്കിടെ കേരളത്തിൽ; എന്താപത്താണ് നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി

   രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയാണെന്ന് പറഞ്ഞ കോടിയേരി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ഐ ഗ്രൂപ്പിന്റെ അടിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമെന്നും ഇടത് മുന്നണിക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

   First published:
   )}