തിരുവനന്തപുരം: ശബരിമല വിവാദം വോട്ട് കുറയാൻ കാരണമായിട്ടുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന ബാധ്യത നിറവേറ്റുകയാണ് സർക്കാർ ചെയ്തത്. എന്നാൽ അത് കോൺഗ്രസും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചുവെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഇടതുമുന്നണിയുടെ ഹിന്ദു വോട്ടുകളുടെ അടിറത്തയെ ബാധിച്ചിട്ടുണ്ടെന്നും അത് കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. താഴെ നിന്നുള്ള റിപ്പോർട്ടുകൾ കിട്ടിയാലേ ശബരിമല വിഷയം ഇക്കാര്യത്തിൽ എങ്ങനെ ബാധിച്ചു എന്ന് പറയാനാകുവെന്നും കാനം പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നിലപാടിൽ മാറ്റമില്ല. തെരഞ്ഞെടുപ്പ് ഫലം സർക്കാരിന് എതിരായ വിലയിരുത്തലാണെന്ന് പറയാനാവില്ല. 38 ശതമാനം വോട്ടർമാർ വികാരപരമായി ആണ് വോട്ട് ചെയ്തത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.