• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kanam Rajendran | സർക്കാരിനെതിരെ യുഡിഎഫ്-ബിജെപി-SDPI കൂട്ടുകെട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ

Kanam Rajendran | സർക്കാരിനെതിരെ യുഡിഎഫ്-ബിജെപി-SDPI കൂട്ടുകെട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ

തെറ്റിദ്ധരിക്കപ്പെട്ട സമൂഹമാണ് സിൽവർ ലൈനിനെതിരെ (Silverline Railway) നിൽക്കുന്നത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നും കാനം പറഞ്ഞു.

  • Share this:
    കൽപ്പറ്റ: സംസ്ഥാനത്ത് സർക്കാരിനെതിരെ യുഡിഎഫ്-ബിജെപി-എസ്.ഡി.പി.ഐ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി സിപിഐ (CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran). തെറ്റിദ്ധരിക്കപ്പെട്ട സമൂഹമാണ് സിൽവർ ലൈനിനെതിരെ (Silverline Railway) നിൽക്കുന്നത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നും കാനം പറഞ്ഞു. ജനകീയ സമരങ്ങളെ വർഗീയ സമരമെന്ന് വിളിക്കില്ല. സമരങ്ങളെ തിരിച്ചറിയാൻ കഴിയുന്ന പാർട്ടിയാണ് സിപിഐയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

    അതേസമയം രാജ്യസഭാ സീറ്റ് വിഷയത്തിൽ എം.വി ശ്രേയംസ് കുമാറിന് മറുപടി പറയാനില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. രാജ്യസഭാ സീറ്റ് വിഷയം അടഞ്ഞ അധ്യായമാണ്. ഈ സീറ്റ് എൽഡിഎഫ് തീരുമാനിച്ചതാണെന്നും കാനം കൽപ്പറ്റയിൽ പറഞ്ഞു.

    വിലപേശലിന്‍റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ ഇടത് മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഐ സ്വീകരിക്കുന്ന നിലപാട് കൗതുകത്തോടെയാണ് നോക്കികാണുന്നതും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്താ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.

    അതേസമയം, ശ്രേയാംസ്കുമാറിന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്ക് സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.

    Also Read- CM PINARAYI | 'പ്രതിഷേധങ്ങള്‍ വികസനത്തിനെതിര്, കടലാസില്‍ ഒതുങ്ങില്ല, കെ-റെയില്‍ നടപ്പാക്കും': മുഖ്യമന്ത്രി

    എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ എ റഹീമും (AA Rahim) പി സന്തോഷ് കുമാറും (P Santhosh kumar) നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക ഇന്നലെ സമർപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും എൽഡിഎഫ് കൺവീനർ എ വിജരാഘവന്റെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. നിയമസഭയിൽ വരണാധികാരി കവിത ഉണ്ണിത്താന് മുൻപാകെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്.

    രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റുകളിൽ വിജയം ഉറപ്പായ രണ്ടെണ്ണത്തിൽ സിപിഎമ്മും സിപിഐയുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ മത്സരിക്കും. സിപിഎം സ്ഥാനാർഥിയായ എ എ റഹീം സംസ്ഥാന സമിതി അംഗവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമാണ്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടന മൂല്യങ്ങളും ഉയർത്തി പിടിക്കുമെന്ന് ഇരു സ്ഥാനാർഥികളും പറഞ്ഞു.

    Summary- CPI state secretary Kanam Rajendran has accused the UDF-BJP-SDPI alliance in the state. It is the misunderstood community that stands against the Silver Line. He said the government was ready to discuss the issues. People's struggles are not called communal struggles. Kanam Rajendran said that the CPI is a party that can recognize the struggles.
    Published by:Anuraj GR
    First published: