നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരള പൊലീസിൽ RSS '; ആനി രാജക്കെതിരെ കാനം രാജേന്ദ്രൻ CPI ദേശീയ നേതൃത്വത്തിന് കത്തയച്ചു

  'കേരള പൊലീസിൽ RSS '; ആനി രാജക്കെതിരെ കാനം രാജേന്ദ്രൻ CPI ദേശീയ നേതൃത്വത്തിന് കത്തയച്ചു

  ആനി രാജയുടെ നടപടിയെ വിമർശിച്ച് ദേശീയ നേതൃത്വത്തിന് കാനത്തിന്റെ കത്ത്

  ആനി രാജ, കാനം രാജേന്ദ്രൻ

  ആനി രാജ, കാനം രാജേന്ദ്രൻ

  • Last Updated :
  • Share this:
  തിരുവന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന പ്രസ്താവനയിൽ ആനി രാജയ്ക്കെതിരേ ദേശീയ നേതൃത്വത്തിന് സിപിഐ സംസ്ഥാന നേതൃത്തിന്റെ പരാതി. ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിന്‍റെ ലംഘനമാണ് ആനി രാജയുടെ പ്രവൃത്തിയെന്ന് കാനം രാജേന്ദ്രൻ, ഡി. രാജയ്ക്കയച്ച കത്തിൽ ആരോപിച്ചു.  പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്ത ശേഷം പരസ്യ പ്രതികരണവും ഉണ്ടായേക്കും.

  ആനി രാജയുടെ  പ്രസ്തവനയിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. പാർട്ടിയുടെ അതൃപ്തി രേഖാമൂലം ദേശീയ നേതൃത്വത്തെ അറിയിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏതെങ്കിലും ഒരു സംസ്ഥാനത്തെ വിഷയത്തില്‍ പ്രതികരണം നടത്തുമ്പോൾ അവിടുത്തെ നേതൃത്വവുമായി ചർച്ച നടത്തണം. ഇത് ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച മാർഗരേഖയാണ്. ആനിരാജയുടെ പ്രസ്താവന ഇതിന്റെ ലംഘനമാണെന്നും ഡി രാജയ്ക്ക് അയച്ച കത്തിൽ കാനം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം സിപിഐയുടെ മുതിർന്ന നേതാവ് പറഞ്ഞത് ശരിയായില്ലെന്നും കത്തിൽ വിശദീകരിക്കുന്നു. പ്രതിഷേധം അറിയിച്ച് ആനി രാജയ്ക്കും കാനം കത്തു നൽകിയിട്ടുണ്ട്.  പാർട്ടി സംസ്ഥാന എക്സിക്യുട്ടീവും ഈ വിഷയം ചർച്ച ചെയ്യും. അതിനു ശേഷം പരസ്യ പ്രതികരണം നടത്തിയാൽ മതിയെന്നാണ് തീരുമാനം.

  Also Read- 'കേരള പൊലീസിൽ RSS ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സംശയം'; വിമർശനവുമായി സിപിഐ നേതാവ് ആനി രാജ  Also Read- കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ; നഴ്‌സ് ശ്രീജ പ്രമോദിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി


  കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് അങ്ങേയറ്റം ജാഗത്രയോടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വിഷയങ്ങളിൽ പ്രവർത്തിച്ചിരുന്നു. സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന വിധത്തിൽ പൊലീസിൽ ഒരു വിഭാഗം പ്രവർത്തിച്ചു. അത് അതീജീവിച്ചാണ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്. ആ സമയത്ത് കൂടുതൽ ശക്തിയോടെ ഈ സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന അജൻഡ വച്ചുകൊണ്ട് പൊലീസിൽ ഒരു വിഭാഗം പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുന്നു. പൊലീസിൽ‌ ഒരു ആർഎസ്എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ടോയെന്നു പോലും സംശയിക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നുമായിരുന്നു ആനി രാജയുടെ വിവാദ പ്രസ്താവന. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ സംഘം ജനറൽ സെക്രട്ടറിയുമാണ് ആനി രാജ.
  Published by:Rajesh V
  First published:
  )}