ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടമാകുന്ന മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്നത് എന്തിനാണെന്ന് കാനം

വയനാട്ടിലെ ഇടതു സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

news18
Updated: March 31, 2019, 5:46 PM IST
ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടമാകുന്ന മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്നത് എന്തിനാണെന്ന് കാനം
kanam rajendran
  • News18
  • Last Updated: March 31, 2019, 5:46 PM IST
  • Share this:
മലപ്പുറം: വയനാട്ടിലെ ഇടതു സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുൽ ഗാന്ധി വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്ന സാഹചര്യത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടമാകുന്ന മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. മുഖ്യശത്രു ആരാണെന്ന് രാഹുല്‍ പറയണമെന്നും കാനം മലപ്പുറത്ത് ആവശ്യപ്പെട്ടു. വയനാട് രാഹുല്‍ ഗാന്ധിയുടെ വാട്ടര്‍ ലൂ ആകുമെന്ന് ഇടത് സ്ഥാനാര്‍ഥി പിപി സുനീര്‍ പറഞ്ഞു. ഈ മത്സരത്തിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശം എന്താണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ചോദിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം ഉറപ്പാക്കാന്‍ ശ്രമിക്കും: പ്രകാശ് കാരാട്ട്

ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലാകെ കോൺഗ്രസിന് ഊർജ്ജമേകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കേരളത്തിൽ ഇരുപതു സീറ്റിലും കോൺഗ്രസ് ജയിക്കാൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സഹായിക്കുമെന്ന് മുല്ലപ്പള്ളി, രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള കേരള നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
First published: March 31, 2019, 5:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading