പിണറായിയെ തള്ളി കാനം; പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടില്ല 

യുഎപിഎ ചുമത്തുന്നതിനെതിരെ ആരു സമരം ചെയ്താലും സിപിഐ പിന്തുണയ്ക്കും

News18 Malayalam | news18-malayalam
Updated: February 11, 2020, 10:07 PM IST
പിണറായിയെ തള്ളി കാനം; പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടില്ല 
kanam rajendran
  • Share this:
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തീവ്രവാദികൾ നുഴഞ്ഞു കയറിയെന്നു പറയുന്നവരോടും അത് ആവർത്തിക്കുന്നവരോടും അതിന്റെ വിശദാംശങ്ങളും തെളിവുകളും ചോദിക്കണം.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും നുഴഞ്ഞു കയറ്റം ഉണ്ടായെന്ന് അഭിപ്രായപ്പെട്ടത്. പാവപ്പെട്ട പാർട്ടി പ്രവർത്തകർ നൽകുന്ന വിവരങ്ങളേ സിപിഐയ്ക്കുള്ളൂ. അട്ടപ്പാടി മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകളെ പോയന്റ് ബ്ലാങ്കിൽ വെടിവച്ച് കൊന്നതാണെന്ന് സിപിഐ പറഞ്ഞു. ഈ കണ്ടെത്തലിനെ ഇതുവരെയും പൊലീസോ ആഭ്യന്തര വകുപ്പോ നിഷേധിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി.

Also read: ഡൽഹിയിൽ നോട്ടയ്ക്കും പതിന്മടങ്ങ് പിന്നിൽ CPM; മൂന്നിടത്തെ വോട്ടുനില ഇങ്ങനെ

യുഎപിഎ ചുമത്തുന്നതിനെതിരെ ആരു സമരം ചെയ്താലും സിപിഐ പിന്തുണയ്ക്കും. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതിനെ അപ്പോൾ തന്നെ വിമർശിച്ചിരുന്നു. കേസ് എൻഐഎയിൽ നിന്നു തിരിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിക്കുന്നു. യുഎപിഎ ചുമത്തിയത് എന്താണെന്ന് അതുമായി ബന്ധപ്പെട്ടവരാണു വിശദീകരിക്കേണ്ടതെന്നും കാനം വ്യക്തമാക്കി.
First published: February 11, 2020, 9:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading