കോട്ടയം: കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജിന്റെ മാതാവും മുൻ മന്ത്രി പ്രൊഫ.കെ. നാരായണകുറുപ്പിന്റെ പത്നിയുമായ കോട്ടയം കറുകച്ചാൽ ചമ്പക്കരയിൽ കെ. ലീലാദേവി അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ശനിയാഴ്ച്ച 11 ന് കറുകച്ചാലിലെ വീട്ടുവളപ്പില്‍.
മറ്റ് മക്കൾ: ജയശ്രീ, ജയമോഹിനി, ജയമോഹൻ, ജയപ്രകാശ്, അമ്പിളി, ജയകൃഷ്ണൻ. മരുമക്കൾ: ഗീത, ഡോ: കൃഷ്ണ കുമാർ, ഡോ: മോഹൻകുമാർ, മീര, സിന്ധു, വേണുഗോപാൽ, ഹരിപ്രിയ സംസ്കാരം ശനിയാഴ്ച്ച 11 ന് കറുകച്ചാലിലെ വീട്ടുവളപ്പില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.