നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാഞ്ഞിരപ്പള്ളി NDA സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചരണത്തിനിടെ വീണു പരുക്കേറ്റു; വാരിയെല്ലിന് പൊട്ടല്‍

  കാഞ്ഞിരപ്പള്ളി NDA സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചരണത്തിനിടെ വീണു പരുക്കേറ്റു; വാരിയെല്ലിന് പൊട്ടല്‍

  തുറന്ന വാഹനത്തില്‍ പര്യടനം നടത്തുന്നതിനിടയില്‍ വണ്ടിയില്‍ നിന്നുകൊണ്ട് ഒരു കുട്ടിയുടെ മാല ഇടാന്‍ കുനിയുന്നതിനിടയിലായിരുന്നു കണ്ണാന്താനത്തിന് പരുക്ക് പറ്റിയത്.

  alphons kannanthanam

  alphons kannanthanam

  • Share this:
   കോട്ടയം: കാഞ്ഞിരപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ പരുക്ക്. വെള്ളാവൂര്‍ പഞ്ചായത്തില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു കണ്ണാന്താനത്തിന് പരുക്കേറ്റത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. തുറന്ന വാഹനത്തില്‍ പര്യടനം നടത്തുന്നതിനിടയില്‍ വണ്ടിയില്‍ നിന്നുകൊണ്ട് ഒരു കുട്ടിയുടെ മാല ഇടാന്‍ കുനിയുന്നതിനിടയിലായിരുന്നു കണ്ണന്താനത്തിന് പരുക്ക് പറ്റിയത്.

   മാല സ്വീകരിക്കാനായി കുനിയുന്നതിനിടയില്‍ കൈ പിടിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ഒടിയുകയും നെഞ്ച് വാഹനത്തിന്റെ ക്രോസ് ബാരിയറില്‍ ഇടിക്കുകയുമായിരുന്നു. വേദന സഹിച്ച് പ്രചാരണം തുടര്‍ന്നെങ്കിലും വേദന ശക്തമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പരിശോധനയില്‍ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. വാരിയെല്ലിന് പൊട്ടലുള്ളതിനാല്‍ വിശ്രമം വേണമെന്ന് ഡോക്ടടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ബെല്‍റ്റ് ധരിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പ്രചാരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.

   You May Also Like- അൽഫോൺസ് കണ്ണന്താനത്തിന് വിജയാശംസയുമായി ഫർഹീൻ കാഞ്ഞിരപ്പള്ളിയിൽ എത്തി

   അതേസമയം വൈക്കം നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അജിതാ സാബു കുഴഞ്ഞു വീണു. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റില്‍ പ്രചരണത്തിനിടയില്‍ ആയിരുന്നു സംഭവം. ഇന്നു വൈകിട്ടോടെയാണ് പ്രചരണത്തിനിടെ അജിതാ സാബു കുഴഞ്ഞു വീണത്. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അജിതയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   2000 മുതല്‍ 2010 വരെ ഏറ്റുമാനൂരില്‍ നിന്ന് യു ഡി എഫില്‍ ടിക്കറ്റില്‍ ജയിച്ച് ജില്ലാ പഞ്ചായത്തംഗവും പ്രസിഡന്റുമായിരുന്നു അജിത. പാട്ടിലൂടെയും വോട്ടര്‍മാരുടെ മനസിലിടം തേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അജിത പ്രചാരണം നടത്തി വന്നത്. മാര്‍ച്ച് 20 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ടാണ് സജിത പ്രചാരണത്തില്‍ സജീവമായത്.

   നേരത്തെ വൈക്കം നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി അജിതാ സാബു കുഴഞ്ഞു വീണു. വെച്ചൂർ അംബികാ മാർക്കറ്റിൽ പ്രചരണത്തിനിടയിൽ ആണ് സംഭവം. ഇന്നു വൈകിട്ടോടെയാണ് പ്രചരണത്തിനിടെ അജിതാ സാബു കുഴഞ്ഞു വീണത്. ഉടൻ തന്നെ പ്രവർത്തകർ ചേർന്ന് അജിതയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   1996 ൽ വൈക്കത്ത് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച സി. എ തങ്കച്ചന്‍റെ മകളാണ് അജിതാ സാബു. പാട്ടുകാരൻ കൂടിയായ പിതാവിന്‍റെ പാട്ടു കേട്ടാണ് അജിതയും പാടാൻ തുടങ്ങിയത്. 2000 മുതൽ 2010 വരെ ഏറ്റുമാനൂരിൽ നിന്ന് യു ഡി എഫില്‍ ടിക്കറ്റില്‍ ജയിച്ച് ജില്ലാ പഞ്ചായത്തംഗവും പ്രസിഡന്‍റുമായിരുന്നു അജിത. പാട്ടിലൂടെയും വോട്ടർമാരുടെ മനസിലിടം തേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അജിത പ്രചാരണം നടത്തി വന്നത്.

   വൈക്കം മണ്ഡലത്തിൽ ഏതു മുന്നണി ജയിച്ചാലും വനിതാ പ്രതിനിധി നിയമസഭയിലെത്തുമെന്ന പ്രത്യേകതയുണ്ട്. മൂന്നു മുന്നണികളിലും വനിതകൾ മത്സരിക്കുന്ന ഏക മണ്ഡലമാണ് വൈക്കം. നിലവിലെ എം എൽ എ കൂടിയായ സി. കെ. ആശ (സി പി ഐ), ഡോ. പി. ആർ. സോന (കോൺഗ്രസ്), അജിതാ സാബു (ബി ഡി ജെ എസ്) എന്നിവരാണു മത്സരരംഗത്തുള്ളത്.
   Published by:Anuraj GR
   First published:
   )}