• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്രൈവർ ഉറങ്ങി; അഖിലേന്ത്യാ പര്യടനത്തിറങ്ങിയ കാഞ്ഞിരപ്പള്ളിക്കാരുടെ വാഹനം താമരശേരിയിൽ തലകീഴായി മറിഞ്ഞു

ഡ്രൈവർ ഉറങ്ങി; അഖിലേന്ത്യാ പര്യടനത്തിറങ്ങിയ കാഞ്ഞിരപ്പള്ളിക്കാരുടെ വാഹനം താമരശേരിയിൽ തലകീഴായി മറിഞ്ഞു

അമിതവേഗത്തിലെത്തിയ കാർ റോഡരികിലെ മതിലിൽ ഇടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു

  • Share this:
കോഴിക്കോട്: അഖിലേന്ത്യാ പര്യടനത്തിറങ്ങിയ യാത്രാസംഘത്തിന്‍റെ വാഹനം തലകീഴായി മറിഞ്ഞു അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

അമിതവേഗത്തിലെത്തിയ കാർ റോഡരികിലെ മതിലിൽ ഇടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിനോദയാത്രാസംഘത്തിന്‍റെ കാർ തലകീഴായി മറിഞ്ഞ് തിരുവല്ലയിൽ ഒരാൾ മരിച്ചു

പത്തനംതിട്ട: വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവല്ല തുകലശേരിയിലാണ് സംഭവം. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠൻ(23) ആണ് മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ഏഴ് മണിയോടെ തുകലശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത്. അമിതവേഗത്തിൽ എത്തിയ ടവേര കാർ തലകീഴായി മറിയുകയായിരുന്നു.

Also Read- കട്ടപ്പനയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

അപകടത്തിൽ മണികണ്ഠന്‍റെ തലയ്ക്ക് ഗുരുതരായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ച് മണികണ്ഠനെ പുറത്തെടുത്ത് ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മണികണ്ഠന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മണികണ്ഠന്‍റെ ബന്ധുക്കൾ ശിവകാശിയിൽനിന്ന് തിരുവല്ലയിലേക്ക് എത്തുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Anuraj GR
First published: