നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains| കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിലായി; എരുമേലി, മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്ര നിരോധിച്ചു

    Kerala Rains| കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിലായി; എരുമേലി, മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്ര നിരോധിച്ചു

    കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം (Erumeli- Mundakayam) ഭാഗത്തേക്ക് യാത്ര നിരോധിച്ചു.

    വെള്ളത്തിൽ മുങ്ങിയ കാഞ്ഞിരപ്പള്ളി ടൗൺ

    വെള്ളത്തിൽ മുങ്ങിയ കാഞ്ഞിരപ്പള്ളി ടൗൺ

    • Share this:
      കോട്ടയം: തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയം (Kottayam) ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കാഞ്ഞിരപ്പള്ളി ടൗണും വെള്ളത്തിനടിയിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി (kanjirappally) ടൗണില്‍ വെള്ളം കയറുന്നത്. മേരി ക്യൂന്‍സ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം (Erumeli- Mundakayam) ഭാഗത്തേക്ക് യാത്ര നിരോധിച്ചു.

      പൂഞ്ഞാര്‍ തെക്കേക്കര (Poonjar Thekkekkara) പഞ്ചായത്തില്‍ ഉരുള്‍ പൊട്ടി. ചോലത്തടം ഭാഗത്താണ് ഉരുള്‍ പൊട്ടലുണ്ടായത്. പഞ്ചായത്ത് അംഗം റെജി ഷാജിയുടെ വീട് ഭാഗകമായി തകര്‍ന്നു. മന്നം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീട് ഒലിച്ചു പോയി. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്.

      കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ. കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടി 12 പേരെ കാണാതായി. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായി മൂന്ന് വീടുകൾ ഒലിച്ചുപോയതെന്നാണു റിപ്പോർട്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്.

      മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്- വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.

      കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയം–എരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയം–എരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.

      Also Read- Kerala Rains Live Update കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ 12 പേരെ കാണാതായി; അറബിക്കടലിൽ പുതിയ ന്യൂനമർദം

      ജില്ലയിലെ മഴക്കെടുതിയില്‍ പെട്ടു പോയവരെ രക്ഷിക്കാന്‍ എയര്‍ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍. കുടുങ്ങിക്കിടക്കുന്നവരെ ടോറസില്‍ കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്. ചില പ്രദേശത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഈരാറ്റുപേട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തഹസില്‍ദാര്‍ ഒറ്റപ്പെട്ടു പോയി. ഇദ്ദേഹത്തെ രക്ഷിക്കാന്‍ പൊലീസും ഫയര്‍ ഫോഴ്‌സും അങ്ങോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

      Also Read- Kerala Rain | തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ട് പെൺകുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവർക്കായി തിരച്ചിൽ

      ഇവിടങ്ങളിലൊക്കെ താത്കാലിക ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ആളുകളെ അവിടേക്ക് മാറ്റിയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ചില ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
      Published by:Rajesh V
      First published:
      )}