കൊച്ചി : വോട്ടെടുപ്പ് കഴിഞ്ഞിട്ടും വിശ്രമമില്ലാതെ എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ പ്രവർത്തകർക്കൊപ്പം ഇറങ്ങിയിരിക്കുകയാണ് സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ തോറ്റാൽ ഈ പണിക്ക് ഇറങ്ങാമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കണ്ണന്താനം ചുമരെഴുത്തുകൾ മായ്ക്കാനും പോസ്റ്ററുകൾ നീക്കം ചെയ്യാനും നേരിട്ടിറങ്ങിയത്.
മായമില്ലാത്ത പശയാണ് എത്ര കോട്ടടിച്ചിട്ടും ചുമരെഴുത്ത് മായ്ക്കാനാകുന്നില്ലെന്ന് പറഞ്ഞ കണ്ണന്താനം തന്നെ അതിന് മറുപടിയും നൽകി. മനുഷ്യഹൃദയത്തിൽ തന്നെ പതിഞ്ഞ് കിടക്കുന്നതിനാൽ നീക്കം ചെയ്യാൻ പാടാണെന്നായിരുന്നു മറുപടി. ഇതിനു ശേഷം പോസ്റ്ററുകൾ നീക്കം ചെയ്യലായിരുന്നു അടുത്ത പടി.
പോസ്റ്ററുകളും ചുവരെഴുത്തുകളും നിരോധിക്കണമെന്ന നിർദേശവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ വക്കാൻ കണ്ണന്താനം മറന്നില്ല. ഒരു പാട് കാശ് ലഭിക്കാനും പരിസരം വൃത്തികേടാകാതിരിക്കാനും ഇത് കൊണ്ട് സാധിക്കുമെന്നായിരുന്നു അറിയിച്ചത്. കണ്ണന്താനത്തിന്റെ നിർബന്ധപ്രകാരം പരിസ്ഥി സൗഹാർദപരമായായിരുന്നു ഇത്തവണ ബിജെപി പ്രചാരണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Cpm in loksabha poll 2019, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, അൽഫോൺസ് കണ്ണന്താനം, എൻഡിഎ, കേരളം