നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിഷപ്പുമാർക്ക് കണ്ണന്താനത്തിന്റെ ക്രിസ്മസ് സന്ദേശം: മോദിയുടെ സേവനം സഭയുടേതു പോലെ

  ബിഷപ്പുമാർക്ക് കണ്ണന്താനത്തിന്റെ ക്രിസ്മസ് സന്ദേശം: മോദിയുടെ സേവനം സഭയുടേതു പോലെ

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ബിഷപ്പുമാർക്കുള്ള ക്രിസ്മസ് സന്ദേശം മോദി സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയാക്കി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. 300 ബിഷപ്പുമാർക്കാണ് കണ്ണന്താനം കത്തയച്ചത്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികള്‍ കത്തിൽ വിവരിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടാണ് ഇത്തരത്തിലൊരു കത്തെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

   എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പാവപ്പെട്ടവര്‍ക്കു വേണ്ടി ചെയ്യുന്ന ഏതു കാര്യവും തനിക്കു ചെയ്യുന്നതാണെന്ന ക്രിസ്തു വചനം കണ്ണന്താനം എടുത്തുകാട്ടുന്നു. സഭകളുമായി ബന്ധപ്പെട്ട് എന്ത് പ്രശനങ്ങൾ ഉണ്ടാകുമ്പോഴും അധികാരികളുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരങ്ങൾക്ക് എപ്പോഴും ശ്രമിക്കാറുണ്ടെന്നും മന്ത്രി കത്തിൽ പറയുന്നു.

   ദീപ നിശാന്തിനെതിരെ CPM അധ്യാപക സംഘടനാ വേദിയിൽ ടി.പത്മനാഭൻ

   തുടർന്നുള്ള ഭാഗത്തിൽ കേന്ദ്രസർക്കാർ ചെയ്ത പ്രവർത്തനങ്ങളെ അക്കമിട്ട് കാണിക്കുന്നു. 9.5 കോടി ശുചിമുറികള്‍, 5.8 കോടി പാചകവാതക കണക്ഷനുകള്‍, പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം, പിന്നോക്ക വിഭാഗങ്ങള്‍ക്ക് 30 കോടി ബാങ്ക് അക്കൗണ്ടുകള്‍, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, 2.63 കോടി വീടുകളില്‍ സൗജന്യ വൈദ്യുതി, 12 രൂപയ്ക്ക് 2 ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ്, 300 രൂപയ്ക്ക് എല്‍ഐസി പദ്ധതി, സാമ്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2022 ആകുമ്പോഴേക്കും വീടുകള്‍ തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
   First published:
   )}