ഇന്റർഫേസ് /വാർത്ത /Kerala / 'എം.എൽ.എമാർക്കും മന്ത്രിമാർക്കുമായി പ്രത്യേക സർവീസ് ഒരുക്കി'

'എം.എൽ.എമാർക്കും മന്ത്രിമാർക്കുമായി പ്രത്യേക സർവീസ് ഒരുക്കി'

  • Share this:

    കണ്ണൂർ: ഉദ്ഘാടന ദിവസം സൗജന്യ യാത്ര വിവാദത്തിൽ വിശദീകരണവുമായി വിമാനത്താവളം എംഡി വി തുളസീദാസ്. എംഎൽഎമാർക്കും മന്ത്രിമാർക്കും അത്യാവശ്യമായി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യണം എന്നതിനാൽ ഒരു സർവീസ് ഒരുക്കുയായിരുന്നു. ടിക്കറ്റിംഗ് ഓഡെപെക് എന്ന സർക്കാർ ടിക്കറ്റിങ്‌ ഏജന്സിയെ ഏൽപിച്ചു. .യാത്ര ചെയ്യുന്ന ഓരോ വ്യക്തിയും ഒഡെപെക്കിന് ടിക്കറ്റ് ചിലവ് നൽകേണ്ടതുണ്ടെന്നും എംഡി പ്രസ്താവനയിൽ അറിയിച്ചു.

    ഗോ എയറിന് ഡിസംബർ ഒമ്പതിന് തന്നെ സർവീസ് തുടങ്ങണം എന്നു അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ ബാംഗ്ലൂർ , ഹൈദരാബാദ് സർവീസുകൾ ആണ് ആദ്യം ചാർട്ട് ചെയ്തീരുന്നത്. തിരുവനന്തപുരത്തേക്ക്‌ ഡിസംബർ ഒമ്പത് മുതൽ സർവീസ് എയർപോർട് ആവശ്യപ്പെട്ടിരുന്നതാണ് എന്നാൽ അതിനു കുറച്ചു കൂടി സമയം ഗോ എയർ ആവശ്യപ്പെടുകയാണുണ്ടായത്. പക്ഷേ ഡിസംബർ ഒമ്പതിന് തന്നെ തിരുവനന്തപുരത്തേക് യാത്ര ചെയ്യണം എന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് 63 യാത്രക്കാർ മുന്നോട്ടു വന്നു .മന്ത്രിമാർക്കും, എം. ൽ.എമാർക്കും, ഉദ്യോഗസ്ഥർക്കും പിറ്റേ ദിവസം അസംബ്ലിക്കും മറ്റാവശ്യങ്ങൾക്കും വേണ്ടി തിരുവനന്തപുരത്തു എത്തേണ്ടിയിരിന്നു. തുടർന്ന് കണ്ണൂർ എയർപോർട്ട് ഗോ ഏയറിനോട് ഒരു സ്‌പെഷ്യൽ സർവീസ്‌ എങ്കിലും നടത്തണം എന്നു ആവശ്യപെട്ടു. ഗോ എയർ ഈ ആവശ്യം മാനിച്ചു സർവീസിന് തയ്യാറാവുകയും എന്നാൽ അവസാന നിമിഷ തീരുമാനം ആയതിനാൽ ടിക്കറ്റിങ് ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുവാൻ ആവശ്യപ്പെട്ടു.

    രഹസ്യ കുടുംബത്തെ സംരക്ഷിക്കാൻ ഫണ്ട് വകമാറ്റിയ ബിഷപ്പ് രാജിവെച്ചു

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    തുടർന്ന് കണ്ണൂർ എയർപോർട്ട്  ഓഡെപെക് എന്ന സർക്കാർ ടിക്കറ്റിങ്‌ ഏജന്സിയെ ടിക്കറ്റിങ് ഏല്പിച്ചു. യാത്ര ചെയ്യുന്ന ഓരോ വ്യക്തിയും ഒഡെപെക്കിന് ടിക്കറ്റ് ചിലവ് നല്കേണ്ടതുണ്ട്. താമസിയാതെ തന്നെ ഗോ എയർ തിരുവനന്തപുരത്തേക്കു സ്ഥിരം സർവീസ്‌ തുടങ്ങും എന്ന് കണ്ണൂർ എയർപോർട്ട് എം ഡി വി തുളസിദാസ്‌ അറിയിച്ചു.

    First published:

    Tags: Go air issue, Kannur airport, കണ്ണൂർ വിമാനത്താവളം, ഗോ എയർ