കണ്ണൂര്‍; പറക്കാന്‍ ഇനി ഒരു രാത്രി ദൂരം

News18 Malayalam
Updated: December 8, 2018, 11:33 PM IST
കണ്ണൂര്‍; പറക്കാന്‍ ഇനി ഒരു രാത്രി ദൂരം
കണ്ണൂർ വിമാനത്താവളം
  • Share this:
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാളെ രാജ്യത്തിന് സമര്‍പ്പിക്കും. ഉദ്ഘാടന ദിവസത്തിലെ ചടങ്ങുകള്‍ രാവിലെ ആറിനാണ് ആരംഭിക്കുക. രാവിലെ ആറിന് പ്രഥമ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സ്വീകരിക്കും. 6.30ന് യാത്രക്കാരെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്ക് കൊണ്ടു പോവും. ഏഴിന് യാത്രക്കാരെ ഡിപ്പാര്‍ച്ചര്‍ ഹാളിനു മുന്നില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് സ്വീകരിക്കും.

7.15ന് ചെക്ക് ഇന്‍ കൗണ്ടറില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ്ങ് പാസ് നല്‍കും. 7.30ന് മുഖ്യവേദിയില്‍ കലാപരിപാടികള്‍ ആരംഭിക്കും. 7.45ന് ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വിഐപി ലോഞ്ചിന്റെ ഉദ്ഘാടനം തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും 7.55 ന് എടിഎം ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും നിര്‍വഹിക്കും. 8.05 ന് ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ ഫോറിന്‍ എക്സ്ചേഞ്ച് (ഫോറെക്സ്) കൗണ്ടറിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 8.15ന് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി ഹോള്‍ഡിലെ 'മലബാര്‍ കൈത്തറി' ഇന്‍സ്റ്റലേഷന്‍ അനാച്ഛാദനം മന്ത്രി ഇപി ജയരാജന്‍ നിര്‍വഹിക്കും. 8.25ന് ഫുഡ് ആന്‍ഡ് ബീവറജേ്സ് സര്‍വീസസ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും.

Also Read: ചിറക് വിരിച്ച് കണ്ണൂർ: നിർബന്ധമായും അറിയേണ്ടവ

8.35ന് ബോര്‍ഡിംഗ് ഗേറ്റില്‍വെച്ച് യാത്രക്കാര്‍ക്ക് മന്ത്രിമാര്‍ ഉപഹാരം നല്‍കും. 9 മണിക്ക് സി.ഐ.എസ്.എഫില്‍നിന്ന് മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 9.15ന് സര്‍വീസ് ബ്ലോക്കിന് സമീപം മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും. 9.30ന് ഡിപ്പാര്‍ച്ചര്‍ ഹാളിലാണ് നിലവിളക്ക് തെളിയിക്കല്‍ ചടങ്ങ്. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിലവിളക്ക് തെളിയിക്കുക. 9.55ന് മുഖ്യമന്ത്രി, വ്യോമയാന മന്ത്രി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന വിമാനം ഫ്ളാഗ് ഓഫ് ചെയ്യും.

മുഖ്യവേദിയിലെ ഉദ്ഘാടന ചടങ്ങുകള്‍ പത്തിനാണ് തുടങ്ങുക. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം ആശംസിക്കും. കിയാല്‍ എം.ഡി വി. തുളസീദാസ് പ്രൊജക്ട് അവതരണം നടത്തും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി കമല്‍ നയന്‍ ചൗബി മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷ പ്രസംഗം നടത്തും. തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയുടെ പ്രസംഗം നിര്‍വഹിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഫലക അനാച്ഛാദനവും ഉദ്ഘാടന പ്രസംഗവും നിര്‍വഹിക്കും.

Dont Miss:  എയര്‍പോര്‍ട്ട് ഉദ്ഘാടനം: നാടിനു ഉത്സവമായി വിളംബര ഘോഷയാത്ര

ചടങ്ങില്‍ ഇ ഓട്ടോറിക്ഷാ സര്‍വീസിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നിര്‍വഹിക്കും.

വിമാനത്താവളത്തിനുള്ള ലീഡര്‍ഡിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ (എല്‍.ഇ.ഇ.ഡി) സര്‍ട്ടിഫിക്കറ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) പ്രതിനിധികള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് നല്‍കും.

കാര്‍ഗോ കോംപ്ലക്സ്, അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, സി.ഐ.എസ്.എഫ് അക്കമഡേഷന്‍, ലാന്‍ഡ്സ്‌കേപ്പിങ്ങ് എന്നിവയുടെ ത്രീഡി വീഡിയോ പ്രദര്‍ശനവും ഉണ്ടാവും. തുടര്‍ന്ന് വിശിഷ്ട വ്യക്തികള്‍ ആശംസ അര്‍പ്പിക്കും.കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എക്സിക്യൂട്ടീവ് ഡയരക്ടര്‍ (എഞ്ചിനീയറിംഗ്) കെ പി ജോസ് നന്ദി അറിയിക്കും.

First published: December 8, 2018, 11:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading