ഉദ്ഘാടനത്തിന് ഒരുങ്ങി കണ്ണൂർ വിമാനത്താവളം

news18india
Updated: December 8, 2018, 1:29 PM IST
ഉദ്ഘാടനത്തിന് ഒരുങ്ങി കണ്ണൂർ വിമാനത്താവളം
kannur airport
  • Share this:
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേന്ദ്ര വ്യേമയാന മന്ത്രി സുരേഷ് പ്രഭു ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിൽ എത്തും. വർണ്ണാഭമായ ചടങ്ങാണ് ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടക്കുക. ഉത്തര മലബാറിന്റെ ചിരകാല സ്വപ്നമാണ് വിമാനത്താവളത്തിലൂടെ സഫലമാകുന്നത്.

ഉദ്ഘാടന ചടങ്ങിനു മുന്നോടിയായുള്ള അവസാന മിനുക്കുപണികളാണ് കണ്ണൂരിൽ ഇപ്പോൾ പുരോഗമിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് അബുദാബിയിലേക്കുള്ള ആദ്യ വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരും.

12.20 ന് ബംഗലൂരുവിൽ നിന്നുള്ള യാത്രക്കാരുമായി ഗോ എയർ വിമാനമെത്തും. വൈകുന്നേരം 3 മണിക്ക് അത് തിരുവനന്തപുരത്തേക്ക് തിരിക്കും. ആദ്യ വിമാനത്തിലെ യാതക്കാരെ രാവിലെ 6 മണിക്ക് വായന്തോട് വെച്ച് പ്രത്യേക ബസ്സിലാണ് ടെർമിനലിൽ എത്തിക്കുക. മന്ത്രിമാർ ഉൾപ്പെടെയുള്ള വിഷ്ടാതിഥികൾ ഇവരെ സ്വീകരിക്കും.

21 ദിവസം ജയിലിൽ; കൂടുതൽ ശക്തനായി കെ സുരേന്ദ്രൻ

ആദ്യ വിമാനം മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന വേദിയിൽ, മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ കേളികൊട്ടുൾപ്പടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും. 25,000 പേർക്ക് ഇരിക്കാവുന്ന 1.20 ലക്ഷം ചതുരശ്ര അടിയിലുള്ള പന്തൽ തയ്യാറായി കഴിഞ്ഞു. പന്തലിൽ LED Wall ഉൾപ്പെടെയുള്ള സൗകര്യമുണ്ട്. നൂറിലധികം പേർക്ക് ഇരിക്കാവുന്ന വേദിയും സജ്ജമായി.

രണ്ടു പതിറ്റാണ്ടു മുമ്പ് നയനാർ സർക്കാറിന്റെ കാലത്താണ് കണ്ണൂരിൽ അന്താരാഷ്ട വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്.  ഇ കെ നായനാരുടെ നൂറാം ജന്മവാർഷികത്തിൽ വിമാനത്താവളം പ്രവർത്തസജ്ജമാകുന്നു എന്ന പ്രത്യേകതയമുണ്ട്.
First published: December 8, 2018, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading