HOME » NEWS » Kerala » KANNUR BOY MUHAMMAD AND SISTER WITH SMA GETS RS 14 CRORE TO BUY LIFE SAVING MEDICINE

മുഹമ്മദിന് നാടിന്‍റെ കരുതൽ; മരുന്നിന് ആവശ്യമായ 18 കോടി രൂപ സമാഹരിച്ചു

പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ജ​നി​ത​ക ​വൈ​ക​ല്യമാണ് സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി. രോ​ഗം ബാ​ധി​ച്ച്‌​ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്​ കു​ഞ്ഞ്

News18 Malayalam | news18-malayalam
Updated: July 5, 2021, 6:49 PM IST
മുഹമ്മദിന് നാടിന്‍റെ കരുതൽ; മരുന്നിന് ആവശ്യമായ 18 കോടി രൂപ സമാഹരിച്ചു
Muhammed_Medicine
  • Share this:
ക​ണ്ണൂ​ര്‍: സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെ​ന്ന ജ​നി​ത​ക ​വൈ​ക​ല്യത്തിന് മരുന്ന് വാങ്ങാൻവേണ്ടി സഹായം തേടിയ കണ്ണൂർ പഴയങ്ങാടിയിലെ ഒന്നര വയസുകാരൻ മുഹമ്മദിനായി കൈകോർത്ത് സുമനസുകൾ. മരുന്നിന് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന 18 കോടി രൂപയും ഇന്നു വൈകുന്നേരത്തോടെ സമാഹരിച്ചു. ഇനി അമേരിക്കയിൽനിന്ന് മുഹമ്മദിനായുള്ള മരുന്ന് എത്തിക്കാനാകും. ലോ​കത്തെ ഏ​റ്റ​വും വി​ല​കൂ​ടി​യ ഈ മ​രു​ന്നി​ന് 18 കോ​ടി രൂ​പ​യാണ് വില.

പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ജ​നി​ത​ക ​വൈ​ക​ല്യമാണ് സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി. രോ​ഗം ബാ​ധി​ച്ച്‌​ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്​ കു​ഞ്ഞ്. മു​ഹ​മ്മ​ദി​ന്‍റെ സ​ഹോ​ദ​രി 15 വ​യ​സ്സു​കാ​രി അ​ഫ്ര​ക്ക്​ നേ​ര​ത്തെ ഈ ​അ​സു​ഖം സ്ഥി​രീ​ക​രി​ച്ചിരുന്നു. അതിനു​ പി​ന്നാ​ലെ അഫ്രയുടെ കുഞ്ഞനുജൻ മുഹമ്മദിനും ഈ രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇവരുടെ കുടുംബം. എന്നാൽ സമൂഹമാധ്യമങ്ങളിൽ സഹായം തേടിയുള്ള പോസ്റ്റുകൾ പ്രശസ്തർ ഷെയർ ചെയ്തതോടെ ഭീമമെന്ന് കരുതിയ സഹായം ഒഴുകിയെത്തി. മണിക്കറുകൾക്കുള്ളിലാണ് കോടി കണക്കിന് രൂപ മുഹമ്മദിന് സഹായമായി എത്തിയത്.

നിർദ്ദനരായ റഫീഖിന്‍റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​ ബാധിച്ചാൽ ​ര​ണ്ട്​ വ​യ​സ്സി​നു​ള്ളി​ല്‍ മ​രു​ന്ന്​ ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ ചികിത്സ ഫലപ്രദമാകുകയുള്ളു. കോഴിക്കോട് മിംസ് ആശുപത്രിയിലെ ചികിത്സയിലാണ് മുഹമ്മദ് എന്ന ഒന്നര വയസുകാരൻ​. ഗ​ള്‍​ഫി​ല്‍ എ.​സി ടെ​ക്​​നീ​ഷ്യ​നാ​യ റ​ഫീ​ഖ്​ ലോ​ക്​​ഡൗ​ണി​നെ​ തു​ട​ര്‍​ന്ന്​ തിരികെ പോകാനാകാതെ നാട്ടിൽ കുടുങ്ങിയതോടെ ബുദ്ധിമുട്ടിലാണ് ഇവരുടെ കുടുംബം. കൈയിലുള്ളതെല്ലാം വിറ്റുപെറുക്കി ലക്ഷകണക്കിന് രൂപ ചെലവഴിച്ച് രണ്ടു കുട്ടികളുടെയും ചികിത്സ നടത്തി. ഇനിയും മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ് സോഷ്യൽ മീഡിയ പോസ്റ്റുകളെ തുടർന്ന് റഫീഖിന്‍റെ കുടുംബത്തിന് ആശ്വാസമായി കോടിക്കണക്കിന് രൂപ സഹായഹസ്തമായി ഒഴുകിയെത്തിയത്. അതേസമയം മരുന്ന് എത്തിച്ചു നൽകിയാൽ രോഗം ഭേദമാക്കാനാകുമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ റഫീഖിന് ഉറപ്പ് നൽകിയിട്ടുണ്ട്.

Also Read- പതിനെട്ട് കോടിയുടെ മരുന്നോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റിന്‍റെ വസ്തുതയെന്ത്?

മുഹമ്മദിന് ചികിത്സാ സഹായം ലഭ്യമാക്കാൻ മാ​ട്ടൂ​ല്‍ ഗ്രാ​മ​വാ​സി​ക​ള്‍ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചാണ്​ ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യത്. ആദ്യമൊന്നും പ്രതീക്ഷിച്ച പ്രതികരണമില്ലായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതോടെ മുഹമ്മദിനു മരുന്ന് വാങ്ങാനുള്ള പണം ലഭ്യമാകുകയായിരുന്നു. ഇന്ന് രാവിലെയോടെ തന്നെ മുഹമ്മദിന്‍റെ മാതാവ് പി.സി മറിയുമ്മയുടെ പേരിലുള്ള കേരള ബാങ്ക് അക്കൌണ്ടിലേക്ക് 14 കോടിയിലേറെ രൂപ എത്തിയിരുന്നു. വൈകുന്നേരത്തോടെ മരുന്ന് വാങ്ങാൻ ആവശ്യമായ മുഴുവൻ തുകയും ലഭ്യമാകുകയായിരുന്നു.

എന്താണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫി (SMA) ?

പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണിത്. പേശികളെ നിയന്ത്രിക്കുന്ന നെര്‍വുകള്‍ ഉല്‍ഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ Anterior Horn Cell-കളില്‍ നിന്നാണ്. ഈ കോശങ്ങള്‍ ക്രമേണ നശിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തലച്ചോറിലെയും സുഷുമ്നയിലെയും കോശങ്ങള്‍ നശിച്ചാല്‍ പകരം പുതിയ കോശങ്ങള്‍ ഉണ്ടാകുന്നില്ല എന്നതിനാല്‍ പേശികളുടെ ശക്തി പൂര്‍വ്വസ്ഥിതിയിലേക്ക് വരികയില്ല എന്നു മാത്രമല്ല, Anterior Horn cell നശിക്കുന്നതിനനുസരിച്ച്‌ പേശികളുടെ ശക്തി കുറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യും.
Published by: Anuraj GR
First published: July 5, 2021, 6:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories