നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2021; ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാൻ കോവിഡ് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ്

  Onam 2021; ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാൻ കോവിഡ് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ്

  ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെയും ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍ നിര്‍ദ്ദേശം നല്കി.

  • Share this:
  ഓണാഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ കോവിഡ് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെയും ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍ നിര്‍ദ്ദേശം നല്കി.

  കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 45 മൊബൈല്‍ പട്രോള്‍, 19 ബൈക്ക് പട്രോള്‍, 46 ഫൂട്ട് പട്രോള്‍ ടീം, 61 പിക്കറ്റ് പോസ്റ്റുകള്‍ എന്നിവ ഒരുക്കും. പൊതുജനങ്ങള്‍ കൂട്ടമായി എത്തിച്ചേരാന്‍ സാധ്യതയുള്ള വിനോദ കേന്ദ്രങ്ങളില്‍ പോലീസിന്റെ പ്രത്യക ശ്രദ്ധ ഉണ്ടാകും. സിറ്റി പോലീസ് പരിധിയില്‍ 52 സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീര്‍ ഗ്രൂപ്പ് അംഗങ്ങളുടെ സേവനം ഈ ഓണക്കാലത്തു ലഭ്യമാക്കും. പോലീസിനൊപ്പം ഡ്യൂട്ടി ചെയ്യാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീര്‍ ഗ്രൂപ്പ് അംഗങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

  തുടര്‍ച്ചയായുള്ള പൊതു അവധി കാരണം അടച്ചിടുന്ന സര്‍ക്കാര്‍ ഓഫീസ്സുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിരീക്ഷണത്തിനായി എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും 6 മൊബൈല്‍ പട്രോളിങ്ങും, 20 ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തും.

  ജില്ലയിലെ 620 പോലീസ് സേനാംഗങ്ങളെ ഓണക്കാലത്തെ വിവിധ ഡ്യൂട്ടികള്‍ക്കായി നിയോഗിക്കും. ഓണത്തിന് മുന്നോടിയായുള്ള പൊതു ഇടങ്ങളിലെ തിരക്ക് കര്‍ശനമായി നിയന്ത്രിക്കും. ഇതിനായി ഫൂട്ട് പട്രോളിങ് ശക്തമായി നടപ്പാക്കും. കോവിഡ് രോഗ നിര്‍ണയ നിരക്ക് കൂടിയ പ്രദേശങ്ങള്‍, കന്റൈന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

  ആഘോഷങ്ങള്‍ പരമാവധി വീടുകളിലേക്ക് ഒതുക്കുക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ സന്നിടൈസര്‍ നിര്‍ബന്ധമാണ്.മാസ്‌ക്ക് കൃത്യമായി ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്. കൊച്ചു കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ പൊതുസ്ഥലങ്ങളില്‍ ഒഴിവാക്കണം.

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ കേസ്സ് റജിസ്റ്റര്‍ ചെയ്യുകയും വ്യാപാരസ്ഥാപനങ്ങളുടെ ലൈസെന്‍സ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു.  അതേ സമയം സൂക്ഷിച്ചില്ലെങ്കിൽ ഓണക്കാലത്ത് കോവിഡ് വ്യാപനം കഴിഞ്ഞ വർഷത്തേക്കാൾ കൂടാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി ഘടകം. മനുഷ്യ കോശങ്ങളെ കൂടുതൽ ശക്തമായി ബാധിക്കാൻ ശേഷിയുള്ള ഡെൽറ്റ വകഭേദം അതിവേഗ വ്യാപനത്തിന് ഇടയാക്കുമെന്നും ഐ എം എ മുന്നറിയിപ്പ് നൽകുന്നു.

  ഐഎംഎ കൊച്ചിൻ മുൻ പ്രസിഡന്റുമാരായ ഡോ. രാജീവ് ജയദേവൻ, ഡോ. സണ്ണി പി. ഓരത്തേൽ, പ്രസിഡന്റ് ഡോ. ടി വി രവി എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
   കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഒക്ടോബറിൽ ആയിരുന്നു.  2020 ഓഗസ്റ്റ് മാസത്തേക്കാൾ  6 മടങ്ങായിരുന്നു ഒക്ടോബറിലെ സംഖ്യ.
  Published by:Karthika M
  First published:
  )}