പുതിയ കാലത്ത് പുതിയ രീതികൾ; കോവിഡ് കാലത്ത് പുതിയ രീതികളുമായി കണ്ണൂർ ജില്ലാ കലക്ടർ

പരാതിക്കാർക്ക് വേണ്ടി മീറ്റ് ദി കളക്ടർ എന്ന ഓൺലൈൻ പരിപാടി ആരംഭിക്കും.

News18 Malayalam | news18-malayalam
Updated: June 11, 2020, 7:18 PM IST
പുതിയ കാലത്ത് പുതിയ രീതികൾ; കോവിഡ് കാലത്ത് പുതിയ രീതികളുമായി കണ്ണൂർ ജില്ലാ കലക്ടർ
Image: Collector Kannur/Facebook
  • Share this:
കണ്ണൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണസംവിധാനത്തിന്റെ രീതിയിൽ മാറ്റം വരുത്തി കണ്ണൂർ കളക്ടർ. "ഒറ്റമൂലികളില്ലാത്ത പുതിയ ജീവിത ശൈലീ രോഗങ്ങൾ" എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് പുതിയ രീതികളെക്കുറിച്ച് ടി വി സുഭാഷ് വ്യക്തമാക്കുന്നത്.

കുറച്ചുകാലത്തേക്ക് പൊതുപരിപാടികളിൽ നിന്നും ജില്ലാ കളക്ടർ ഒഴിഞ്ഞുനിൽക്കും.

നഗരത്തിലുള്ള ഉദ്യോഗസ്ഥരുമായി അല്ലാതെ കലക്ടർ നടത്തുന്ന എല്ലാ യോഗങ്ങളും ഇനി ഓൺലൈൻ ആയിരിക്കും. പരാതിക്കാർക്ക് വേണ്ടി മീറ്റ് ദി കളക്ടർ എന്ന ഓൺലൈൻ പരിപാടി ആരംഭിക്കും.

TRENDING:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു [NEWS]ലോക്ക്ഡൗണിൽ പള്ളി തുറക്കുന്നതിനെ എതിര്‍ത്തു; നാദാപുരത്ത് INL പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം [NEWS]ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണവും വിഹാരപാതയും കൂടി; നല്ല വാർത്തകളെന്ന് പ്രധാനമന്ത്രി [NEWS]

ഉദ്ഘാടനങ്ങൾ , മത പരമായ ആഘോഷങ്ങൾ, പൊതുചടങ്ങുകകൾ എന്നിവയുടെ എണ്ണം കുറക്കുന്നതാണ് സംഘടിപ്പിച്ച് നിയന്ത്രിക്കുന്നതിനേക്കാൾ നല്ലതെന്നും കണ്ണൂർ ജില്ലാ കളക്ടർ പൊതുസമൂഹത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തുന്നു.

"പരസ്പരം അറിഞ്ഞും അറിയിച്ചും മാറേണ്ട ഒരു ജീവിതശൈലീ രോഗമാണിത്. ട്രാഫിക് നിയമ ലംഘനം പ്പോലെ തന്നെ ശിക്ഷയോ ഫൈനോ കൊണ്ട് മാറ്റിയെടുക്കാൻ കഴിയില്ല. കുട്ടികൾ ഈ പുതിയ ജീവിത ശൈലിയുടെ പതാകാ വാഹകരാകേണ്ടവരാണ്. അവർക്ക് നല്ല മാതൃകയാക്കാൻ മുതിർന്നവരും ശ്രമിക്കട്ടെ. " ഈ പ്രത്യാശയോടെ കൂടിയാണ് ടി വി സുഭാഷ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

First published: June 11, 2020, 7:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading