• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kannur Collector | 'നാളെ അവധിയല്ലേ? സ്കൂളുണ്ടോ?' ചോദ്യം കേട്ട് മടുത്ത് കണ്ണൂർ കലക്ടറുടെ മറുപടി

Kannur Collector | 'നാളെ അവധിയല്ലേ? സ്കൂളുണ്ടോ?' ചോദ്യം കേട്ട് മടുത്ത് കണ്ണൂർ കലക്ടറുടെ മറുപടി

ഞായറാഴചയും മഴ കനത്തതോടെ തിങ്കളാഴ്ച അവധിയില്ലേ എന്നാണ് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ നിരവധി വിദ്യാർഥികൾ ചോദിക്കുന്നത്.

  • Share this:
    കണ്ണൂർ: സംസ്ഥാനത്തുടനീളം മഴ കനക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ അവ‌ധി ചോദിച്ച് വിദ്യാർഥികളുടെ അഭ്യർഥനകളാൽ നിറയുകയാണ് കലക്ചർമാരുടെ ഫേസ്ബുക്ക് പേജുകൾ.

    ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ അവധി നൽകിയിരുന്നു. രണ്ടാം ശനിയും പെരുന്നാൾ ദിനമായ ഞായറാഴ്ചയും കൂടിയായതോടെ തുടർച്ചയായി അഞ്ചു ദിവസമാണ് അവധി ലഭിച്ചത്. എന്നാൽ ഞായറാഴചയും മഴ കനത്തതോടെ തിങ്കളാഴ്ച അവധിയില്ലേ എന്നാണ് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ നിരവധി വിദ്യാർഥികൾ ചോദിക്കുന്നത്.

    വിദ്യാർഥികളുടെ ചോദ്യം കേട്ട് മറുപടി നൽകിയിരിക്കുകയാണ് കലക്ടർ. 'നമുക്ക് തിരികെ സ്കൂളിലേക്ക് പോകാം'(lets go back to school) എന്ന് പോസ്റ്റ് ചെയ്താണ് കലക്ടർ അവധി ചോദ്യങ്ങള്‍ക്ക് ശമനം വരുത്തിയിരിക്കുന്നത്.

    അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. വയനാട്ടിൽ കനത്ത മഴ തുടരുകയാണ്.

    Also Read-School holiday | കനത്ത മഴ തുടരുന്നു; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

    അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തെ തുടർന്ന് വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് നിർദേശം മാത്രമാണ് നൽകിയിരുന്നത്. പുതിയ അറിയിപ്പിലാണ് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.



    മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതിനാലും കേരളത്തില്‍ അടുത്ത അഞ്ചുദിവസം പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് ജാഗ്രതാനിര്‍ദേശം നല്‍കിയത്.
    Published by:Jayesh Krishnan
    First published: