കണ്ണൂർ കോർപറേഷനിൽ പികെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം പാസായി; ലീഗ് അംഗം കൂറുമാറി

നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്

News18 Malayalam | news18-malayalam
Updated: March 20, 2020, 2:56 PM IST
കണ്ണൂർ കോർപറേഷനിൽ പികെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം പാസായി; ലീഗ് അംഗം കൂറുമാറി
പി.കെ രാഗേഷ്
  • Share this:
കണ്ണൂർ കോർപറേഷനിൽ ഡെപൂട്ടി മേയർ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ലീഗ് അംഗം കെപിഎ സലീമിന്റ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. നേരത്തെ എല്‍ഡിഎഫിനൊപ്പം നിന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ പികെ രാഗേഷ് ആറ് മാസം മുമ്പാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഇതോടെ ഭരണം യുഡിഎഫ് ലഭിച്ചു. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്.

ലീഗ്-കോൺഗ്രസ് നേതൃത്വങ്ങൾക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് പികെ രാഗേഷ് പിന്നീട് പ്രതികരിച്ചു. അതേസമയം കൂറു മാറി വോട്ട് ചെയ്ത കെ.പി സലീമിനെ മുസ്ലിം ലീഗ് പുറത്താക്കി. സലീമിന് വാഗ്ദാനങ്ങൾ നൽകി കൂറ് മാറ്റിയതാണെന്ന് കെപിഎ മജീദ് പറഞ്ഞു. മൂന്ന് ദിവസമായി സിപിഎമ്മിന്റെ തടങ്കലിലായിരുന്നു സലീമെന്നും കെപിഎ മജീദ് ആരോപിച്ചു.

You may also like:COVID 19| ബഹ്​റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; ന​മ​സ്കാ​രം വീ​ട്ടി​ല്‍ നി​ര്‍വ​ഹി​ക്കാൻ ആ​ഹ്വാ​നം [NEWS]COVID 19 | കണ്ണൂരിൽ നിന്നൊരു ശുഭവാർത്ത; കോവിഡ് ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് [NEWS]COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ് [NEWS]

അതേസമയം, പികെ രാഗേഷിനോടുള്ള ഭിന്നതയെ തുടർന്നാണ് എല്‍ഡിഫ് അവിശ്വാസത്തെ പിന്തുണച്ചതെന്നും താന്‍ ഇപ്പോഴും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തന്നെയാണെന്നുമാണ് കൂറുമാറിയ ലീഗ് അംഗം കെപിഎ സലീമിന്റെ പ്രതികരണം. 55 അംഗ കൗണ്‍സിലില്‍ 27 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. മുസ്ലിം ലീഗ് അംഗത്തിന്‍റെ കൂടി പിന്തുണയോടെ ഡെപ്യൂട്ടി മേയറെ പുറത്താക്കിയതോടെ ഇനി എൽഡിഎഫിന്റെ അടുത്ത നീക്കവും നിർണായകമാണ്.
First published: March 20, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading