നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലത്തായി പീഡനകേസ്: പ്രതിയായ ബിജെപി നേതാവിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് കണ്ണൂർ CPM

  പാലത്തായി പീഡനകേസ്: പ്രതിയായ ബിജെപി നേതാവിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് കണ്ണൂർ CPM

  ഇതു സംബന്ധിച്ച് സിപിഎം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

  cpm

  cpm

  • News18
  • Last Updated :
  • Share this:
   കണ്ണൂർ: പാലത്തായി പീഡനകേസിൽ പ്രതിയായ ബിജെപി നേതാവിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി. പാലത്തായി പീഡന കേസിലെ പ്രതിയും ബിജെപി നേതാവുമായ പത്മരാജന അടിയന്തിരമായും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയോടും ഡിജിപിയോടും അഭ്യർത്ഥിച്ചതായും ജില്ല കമ്മിറ്റി അറിയിച്ചു.

   പിഞ്ചുകുട്ടിയെയാണ് അധ്യാപകൻ കൂടിയായ പ്രതി പീഡിപ്പിച്ചത്. സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ക്രൂരതയാണിത്. ബിജെപിയുടെ ജീർണ്ണമുഖമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. സിപിഎമ്മും പുരോഗമന പ്രസ്ഥാനങ്ങളും എല്ലാകാലത്തും ഇരകൾക്ക് നീതികിട്ടാൻവേണ്ടിയാണ് പോരാടിയിട്ടുള്ളത്.

   You may also like:ലോകാരോഗ്യ സംഘടന ഉത്തരവാദിത്തം മറന്നു'; സാമ്പത്തിക സഹായം നിർത്തുന്നതായി ട്രംപ്‍ [NEWS]കോഴിക്കോട് കോവിഡ് സ്ഥീരികരിച്ചത് വിദേശത്ത് നിന്നും നാട്ടിൽ എത്തി ഇരുപത്തിയെട്ടാം ദിവസം [NEWS]മേഘാലയയിൽ ആദ്യ കേസ് സ്ഥിരീകരിച്ച് 24 മണിക്കൂറിനകം രോഗി മരിച്ചു [NEWS]

   2020 മാർച്ച് 17ന് ഇത് സംബന്ധിച്ച് നൽകിയ പരാതിയിന്മേൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ച് ഒട്ടും വൈകാതെ പ്രതിയെ അറസ്റ്റുചെയ്യുകയാണ് പൊലീസ് ചെയ്യേണ്ടിയിരുന്നത്.   എന്നാൽ അതുണ്ടായില്ലെന്നും കേസ് കൈകാര്യം ചെയ്യുന്നതിൽ അന്വേഷണ സംഘത്തിന് വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടോ എന്നത് ഉന്നതതലത്തിൽ അന്വേഷിക്കണമെന്നും സി പി എം കണ്ണൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സിപിഎം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
   Published by:Joys Joy
   First published: