• HOME
 • »
 • NEWS
 • »
 • kerala
 • »
 • KANNUR CPM LEADER SUSPENDED FOR HIS LEWD TALK TO A WOMAN WHO APPLIED FOR A BANK LOAN

വായ്പയ്ക്ക് അപേക്ഷിച്ച യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച സിപിഎം പ്രാദേശിക നേതാവിന് സസ്പെൻഷൻ

വാ​യ്​​പ​ക്കെ​ത്തി​യ യു​വ​തി​യോ​ട് ലൈം​ഗി​ക​ച്ചു​വ​യി​ല്‍ സം​സാ​രി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി ന​ല്‍കി​യ യു​വ​തി​യും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​യാ​ണ്.

News18 Malayalam

News18 Malayalam

 • News18
 • Last Updated :
 • Share this:
  കണ്ണൂർ: വാ​യ്​​പയ്​ക്ക്​ അ​പേ​ക്ഷിച്ച യു​വ​തി​യോ​ട് അ​ശ്ലീ​ലച്ചുവയോടെ സംസാരിക്കുകയും വാട്സാപ്പിൽ സന്ദേശം അയയ്ക്കുകയും ചെയ്തെന്ന പ​രാ​തി​യി​ല്‍ സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ പാ​ര്‍​ട്ടി​യിൽനിന്ന് സ​സ്പെ​ന്‍​ഡ് ചെയ്തു. പി​ണ​റാ​യി ഫാ​ര്‍മേ​ഴ്‌​സ് വെ​ല്‍ഫെ​യ​ര്‍ കോ ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി നി​ഖി​ല്‍ കു​മാ​ര്‍ നാ​ര​ങ്ങോ​ളി​ക്കെ​തി​രെ​യാ​ണ് സിപിഎം ന​ട​പ​ടി എടുത്തത്. സി.​പി.​എം ധ​ര്‍​മ​ടം നോ​ര്‍​ത്ത് ലോ​ക്ക​ലി​ലെ അ​ണ്ട​ലൂ​ര്‍ കി​ഴ​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ നി​ഖി​ല്‍ കു​മാ​റി​നെ ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ്​​ ചെ​യ്ത​ത്. പാ​ര്‍​ട്ടി​യു​ടെ യ​ശ​സ്സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കും​വി​ധം പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സി. ​പി. ​എം ജി​ല്ല ക​മ്മി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്. വാ​യ്​​പ​ക്കെ​ത്തി​യ യു​വ​തി​യോ​ട് ലൈം​ഗി​ക​ച്ചു​വ​യി​ല്‍ സം​സാ​രി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി ന​ല്‍കി​യ യു​വ​തി​യും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​യാ​ണ്.

  കഴിഞ്ഞ ആഴ്ചയാണ് പരാതിക്ക് ഇടയാക്കിയ സംഭവം.  നിഖിൽ യുവതിയെ രാത്രി ഫോണിൽ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി. വാട്സ്ആപ്പിലും നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തി. ശല്യം അസഹ്യമായതോടെ യുവതി ബന്ധുക്കളെയും കുട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.

  Also Read- സി പി എം 23 ആം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍; ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 10 മുതല്‍
   വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാരസമരം ആരംഭിക്കും എന്ന യുവതി വ്യക്തമാക്കി. "സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ തന്നെ അന്വേഷണം നടത്തി അടിയന്തരമായി നടപടി സ്വീകരിച്ചു. പാർട്ടി തലത്തിലും നടപടി ഉണ്ടാവും , '' ബാങ്കിൻറെ പ്രസിഡന്റും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി യുമായ പി ബാലൻ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടില്ല.

  വിവാഹത്തിന് സമ്മതിച്ചയാള്‍ പിന്മാറി; മലപ്പുറത്ത് യുവ ഡോക്ടറെ ആതമഹത്യ ചെയ്ത നലയില്‍ കണ്ടെത്തി

  വിവാഹത്തിന് സമ്മതിച്ചയാള്‍ പിന്മാറിയതിനാല്‍ മനോവിഷമം മൂലം മലപ്പുറത്ത് യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിലമ്പൂരിനടുത്ത് എടക്കര മരുതിയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് ആന്മഹത്യ ചെയ്ത നിലയില്‍ വസതിയില്‍ കണ്ടെത്തിയത്. ബംഗളുരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.


  അമിതമായി ഗുളികകള്‍ രേഷ്മ കഴിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മഞ്ചേരി മെഡിക്കല്‍ കോളിജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. വഴിക്കടവ് പോലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വിസ്റ്റ് നടത്തിയിരുന്നു.

  എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ.രേഷ്മ. ഇയാളുമായി രേഷ്മയുടെ വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇയാള്‍ പിന്മാറുകയായിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
  Published by:Anuraj GR
  First published:
  )}