നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി ചിട്ടി തട്ടിപ്പ് സിപിഎം ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ട്'; മാര്‍ട്ടിന്‍ ജോര്‍ജ്

  'പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി ചിട്ടി തട്ടിപ്പ് സിപിഎം ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ട്'; മാര്‍ട്ടിന്‍ ജോര്‍ജ്

  നിക്ഷേപകരുടെ പണം നഷ്ടമായ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം നിലപാട്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കണ്ണൂര്‍: പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി ചിട്ടി തട്ടിപ്പ് രാഷ്ട്രീയ ആയുധമായി ഉയര്‍ത്തുകയാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം . അതേസമയം നിക്ഷേപകരുടെ പണം നഷ്ടമായ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം നിലപാട്. ഭരണസമിതി കൂട്ടായി എടുത്ത തീരുമാനത്തിന്റെ ബാധ്യത തന്റെ മുകളില്‍ അടിച്ചേല്‍പ്പിക്കുകയണെന്ന ആരോപണവുമായി സസ്‌പെന്‍ഷന്‍ നടപടി നേരിട്ട സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസും രംഗത്ത് എത്തി.

  ചിട്ടി നടത്തിപ്പിനെ പറ്റി സിപിഎം ജില്ലാ നേതൃത്വത്തിന് അറിയാമായിരുന്നു എന്നും നിക്ഷേപകരുടെ പണം പാര്‍ട്ടി തിരിച്ചു നല്‍കണമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

  'പേരാവൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാതെ അഴിമതി നടന്നു കൊണ്ടിരിക്കുകയാണ്. സഹകരണ ആശുപത്രിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്നതാണ്. സിപിഎമ്മിന്റെ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അഴിമതിക്ക് കൂട്ടു നിന്നവരാണ്. ' മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

  'കൊളക്കാട് കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകന്‍ ആളുകള്‍ പണയം വെച്ച സ്വര്‍ണ്ണം അവിടെനിന്ന് എടുത്തിട്ട് മറ്റുള്ള വരുടെ പേരില്‍ വ്യാജമായി പണയം വെച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ' ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

  Also Read-കെഎസ്ആർടിസി കെട്ടിട നിർമ്മാണത്തിൽ ക്രമക്കേട്; മുൻ ചീഫ് എഞ്ചിനീയറെ സസ്പെന്റ് ചെയ്യാൻ ശുപാർശ

  സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഏറ്റവും ഒടുവിലത്തെ അഴിമതിയാണ് പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ നടന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. ചിട്ടി യില്‍ നറുക്ക് വന്നാല്‍ പിന്നീട് പണം അടയ്‌ക്കേണ്ടതില്ല എന്ന് വ്യവസ്ഥയിലാണ് നാല് കോടി രൂപയോളം രൂപയുടെ അഴിമതി നടന്നിട്ടുള്ളത്. ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകള്‍ ഉള്‍പ്പെടെ യുള്ളവരാണ് ഈ ചിട്ടി തട്ടിപ്പിന് നേതൃത്വം നല്‍കിയിട്ടുള്ളത് എന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിക്കുന്നു.

  അതേസമയം ചുറ്റി നടത്തിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് വീഴ്ച പറ്റില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ വിശദീകരണം. ചിട്ടി നടത്താനുള്ള അനുമതി നല്‍കേണ്ടത് സഹകരണ വകുപ്പാണ് പാര്‍ട്ടിയല്ല. സഹകരണ വകുപ്പ് അനുമതി ഇല്ലാത്ത ചിട്ടി നടത്താന്‍ പാടില്ലായിരുന്നു എന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. ബാങ്കില്‍ നിക്ഷേപിക്കേണ്ട തുക വകമാറ്റി ചിലവഴിച്ചു അത് നിയമവിരുദ്ധമാണ്. നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട എം വി ജയരാജന്‍ മുന്‍ ഭരണസമിതിയിലെ പാര്‍ട്ടി അംഗങ്ങള്‍ സംഘടന നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി.

  പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി ചിട്ടി നടത്തിയിട്ടിയില്ലെന്നും ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീം ആണ് നടത്തിയത് എന്നും സസ്‌പെന്‍ഷന്‍ നടപടി നേരിട്ട സെക്രട്ടറി പി.വി ഹരിദാസ് പറയുന്നു. പുറത്ത് വരുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ്. ഇടപാടുകളില്‍ ഒരു തട്ടിപ്പും നടന്നിട്ടില്ല. നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള ശ്രമം തുടരകയാണ്. ചിട്ടി നടത്തിപ്പില്‍ പി ജയരാജന്‍ ഇടപെട്ടു എന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്നും ഹരിദാസ് വ്യക്തമാക്കി.

  സിപിഎമ്മിനെ അപകീര്‍ത്തി പെടുത്താനുള്ള നീക്കമാണ് ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നും ഇടപാടുമായി ആയി ഒരു ഉന്നത നേതാവിനും ബന്ധമില്ലെന്നും ഹരിദാസ് പറഞ്ഞു.
  Published by:Jayesh Krishnan
  First published: