നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആകാശ പക്ഷിക്ക് ചേക്കേറുവാൻ കണ്ണൂർ'ഗാനവുമായി വിനീത് ശ്രീനിവാസൻ

  'ആകാശ പക്ഷിക്ക് ചേക്കേറുവാൻ കണ്ണൂർ'ഗാനവുമായി വിനീത് ശ്രീനിവാസൻ

  • Share this:
   കണ്ണൂർ : വിമാനത്താവളം ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തീം സോംഗ് പുറത്ത് വിട്ട് കിയാൽ. കണ്ണൂരിന്റെ തന്നെ സ്വന്തം വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് 'ആകാശപക്ഷിക്ക് ചേക്കേറുവാൻ' എന്ന തീം സോംഗ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്.   "നാടിന്റെ മോഹങ്ങൾ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ.. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കേരളനാടിനെ കൊണ്ടു പോകൂ".. വേണുഗോപാൽ രാമചന്ദ്രന്‍ നായരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ സുബ്രഹ്മണ്യനാണ്.

   First published:
   )}