News18 MalayalamNews18 Malayalam
|
news18
Updated: January 15, 2021, 5:26 PM IST
സൻജോഗ്, ശ്രീലക്ഷ്മി
- News18
- Last Updated:
January 15, 2021, 5:26 PM IST
കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരന്റെ മകൻ സൻജോഗ് സുധാകരൻ വിവാഹിതനായി. മകന്റെ വിവാഹ വാർത്ത എം പി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കണ്ണൂർ വാസവ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.
കണ്ണൂർ പള്ളിക്കുന്ന് ശ്രീ നിലയത്തിലെ ഡോ. എ ടി ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകൾ ശ്രീലക്ഷ്മിയാണ് സൻജോഗിന്റെ ജീവിതപങ്കാളി. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.
You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും ഒത്തുച്ചേരുന്നതിന് പരിമിതിയുള്ളതിനാൽ എല്ലാവരുടെയും മനസ്സു കൊണ്ടുള്ള സാന്നിധ്യവും അനുഗ്രഹവും വധു വരൻമാർക്ക് ഉണ്ടാകണമെന്ന് കുറിപ്പിൽ എം പി പറഞ്ഞു.
കെ സുധാകരൻ എം പി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,
കണ്ണൂർ എം. പി. കെ. സുധാകരന്റെ മകൻ സൻജോഗ് നാളെ വിവാഹിതനാകുന്നു... ആശംസകൾ...
“പ്രിയ സുഹൃത്തുക്കളെ,
ഞങ്ങളുടെ മകൻ സൻജോഗ് സുധാകർ വിവാഹിതനാവുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.
കണ്ണൂർ പള്ളിക്കുന്ന് ശ്രീ നിലയത്തിലെ ഡോ. എ.ടി.ശ്രീകുമാറിൻ്റെയും, ബീന ശ്രീകുമാറിൻ്റെയും മകൾ ശ്രീലക്ഷ്മിയാണ് വധു.
വിവാഹം 2021 ജനുവരി 15ന് കണ്ണൂർ വാസവ ആഡിറ്റോറിയത്തിൽ വച്ച് നടക്കും.
കോവിഡ് പ്രോട്ടോക്കോളിൻ്റെ പശ്ചാത്തലത്തിൽ നമ്മുക്ക് എല്ലാവർക്കും ഒത്തുച്ചേരുന്നതിന് പരിമിതിയുള്ളതിനാൽ നിങ്ങളുടെ മനസ്സുകൊണ്ടുള്ള സാന്നിദ്ധ്യവും, അനുഗ്രഹവും വധു വരൻമാർക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
സ്നേഹപൂർവ്വം
കെ.സുധാകരൻ.എം.പി &
സ്മിത സുധാകരൻ”
Published by:
Joys Joy
First published:
January 15, 2021, 5:26 PM IST