ടെൽ അവീവ്: ആധുനിക കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തിൽ നിന്ന് കാണാതായ, കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും.
ഞായറാഴ്ച ഉച്ചക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഇസ്രായിലിലെത്തിയ സംഘത്തിൽനിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്.
Also Read- ‘ബാം വാങ്ങിക്കണമെന്നും ബീച്ചില്‍ പോകണമെന്നും പറഞ്ഞു’; ഇസ്രയേലിൽ കർഷകൻ അപ്രത്യക്ഷനായതിങ്ങനെ
ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് ബിജു, പ്രതിനിധി സംഘത്തിൽനിന്ന് മുങ്ങിയതെന്നാണ് റിപ്പോർട്ട്. ബിജു ജെറുസലേമിലും ബത്ലഹേമിലും സന്ദർശനം നടത്തി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം തിരികെ സംഘത്തിനൊപ്പം ചേരാമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്പോഴേക്കും കൃഷി പഠിക്കാനെത്തിയ പ്രതിനിധി സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.