• HOME
  • »
  • NEWS
  • »
  • kerala
  • »
  • Railways | പാളത്തിൽ ലോറി കുടുങ്ങി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേ, പുലിവാല് പിടിച്ച് ചരക്കുലോറി ഉടമ

Railways | പാളത്തിൽ ലോറി കുടുങ്ങി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേ, പുലിവാല് പിടിച്ച് ചരക്കുലോറി ഉടമ

ഗതാഗത തടസ്സം സൃഷ്ടിച്ച വകയിൽ റെയിൽവേ 1.77 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 

  • Share this:
കണ്ണൂര്‍: റെയില്‍വേ (Railways )ഗേറ്റ് ലെവല്‍ ക്രോസിങ്ങില്‍ വണ്ടി കുടുങ്ങിപ്പോയത് കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു ചരക്കുലോറി ഉടമ. ഗതാഗത തടസ്സം സൃഷ്ടിച്ച വകയില്‍ റെയില്‍വേ 1.77 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂര്‍ കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ ആണ് സംഭവം ഉണ്ടായത്. കൊല്‍ക്കത്തയില്‍നിന്ന് ടവര്‍ നിര്‍മ്മിക്കാനുള്ള ഉള്ള ഉപകരണങ്ങളുമായി വരികയായിരുന്ന ലോറിയാണ് ലെവല്‍ ക്രോസിങ്ങില്‍ കുടുങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇരിക്കൂറിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളുമായിട്ടാണ് ലോറി വന്നിരുന്നത്. കൊടുവള്ളി റെയില്‍വേ ഗേറ്റ് കടന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകവെ കയറ്റത്തില്‍ നിയന്ത്രണം വിട്ടു. ലോറി പിന്നോട്ട് ഉരുണ്ടു നീങ്ങിയ ലോറി റെയില്‍വേ ഗേറ്റിന്റെ തൂണ്‍ ഇടിച്ച് തകര്‍ത്തു. അതിനുശേഷം റെയില്‍വേ പാളത്തിലേക്ക് നീങ്ങി.

ലെവല്‍ക്രോസിങ്ങില്‍ ലോറി കുടുങ്ങി നിന്നതിനാല്‍ അത് വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നാല് തീവണ്ടികള്‍ക്ക് വൈകി ഓടേണ്ട സാഹചര്യം ഉണ്ടായി. ക്രെയിന്‍ ഉപയോഗിച്ചാണ് പിന്നീട് ലോറി പാളത്തില്‍ നിന്ന് മാറ്റിയത്.

തീവണ്ടി ഗതാഗതം തടസ്സപ്പെട്ട സംഭവത്തില്‍ ലോറിയുടമ 1,77,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വലിയ തുകയുടെ നഷ്ടമുണ്ടായെന്നാണ് റെയില്‍വേയുടെ വാദം. ഇതുസംബന്ധിച്ച് റെയില്‍വേ എന്‍ജിനിയറിങ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

ലോറി ഡ്രൈവര്‍ ശരണ്‍രാജിനെതിരെ റെയില്‍വേ നിയമപ്രകാരം ആര്‍.പി.എഫ്. കേസെടുത്തു. ആര്‍.പി.എഫ്. അറസ്റ്റുചെയ്ത ശരണ്‍രാജിന് ജാമ്യം നല്‍കി വിട്ടയച്ചു. പക്ഷെ പിഴയടച്ച ശേഷം റെയില്‍വേ നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരും.

സാധാരണ വാഹനാപകടങ്ങളില്‍ ഉണ്ടാകുന്ന നഷ്ടം ഇന്‍ഷുറന്‍സ് വഴി പരിഹരിക്കുകയാണ് പതിവ്. എന്നാല്‍ റെയില്‍വേ ക്ക് ഉണ്ടായ നഷ്ടപരിഹാരം അടക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറാകും എന്ന് കരുതാനാകില്ല. അതുകൊണ്ടുതന്നെ ഭീമമായ തുക സ്വന്തം കയ്യില്‍ നിന്ന് വാഹന ഉടമയ്ക്ക് നല്‍കേണ്ടി വരുമെന്നാണ് സൂചന.

Guruvayur Temple | ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ പുനർലേലം ചെയ്യും

ഇന്ധന വിലവര്‍ദ്ധനവ് മൂലം ലോറി ഉടമകള്‍ നിലവില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അതിനിടയിലാണ് അപകടങ്ങള്‍ മൂലം ഉണ്ടാക്കുന്ന ഇത്തരം പുലിവാലുകളും ഉടമകള്‍ക്ക് വിനയാകുന്നത്.
Published by:Jayashankar Av
First published: