കണ്ണൂർ സർവകലാശാല (Kannur University ) ബിബിഎ ആറാം സെമസ്റ്റർ സിലബസ് കോപ്പിയടിച്ചതായി ആക്ഷേപം. സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് പരാതി ഉയരുന്നത്. ബെംഗളൂരു സർവ്വകലാശാലയുടെ സിലബസ് കോപ്പിയടിച്ചെന്നാണ് പരാതി. ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദം കെട്ടടങ്ങും മുന്‍പാണ് കണ്ണൂര്‍ സര്‍വകലാശാലക്കെതിരെ പുതിയ വിവാദം തലപൊക്കുന്നത്.
ബെംഗളൂരു സർവകലാശാലയുടെ ബികോം സപ്ലൈ ചെയ്ൻ മാനേജ്മെന്റ് കോഴ്സിലെ സ്റ്റോക്ക് ആന്റ് കമ്മോഡിറ്റി മാർക്കറ്റ് പേപ്പറിന്റെ സിലബസ് അതേപടി കോപിയടിച്ചാണ് കണ്ണൂർ സർവകലാശാല ബിബിഎ ആറാം സെമസ്റ്റർ സ്റ്റോക്ക് ആന്റ് കമോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് തയ്യാറാക്കി ഇരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. പരീക്ഷയ്ക്ക് തയ്യാറെടുക്കന്നതിനിടെ ചില വിദ്യാർത്ഥികളാണ് ഇക്കാര്യം അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
Also Read- ചോദ്യപേപ്പറുകളിലെ വീഴ്ച; കേരള, കണ്ണൂർ സർവകലാശാലകളോട് ഗവർണർ വിശദീകരണം തേടികണ്ണൂർ സർവകലാശാല സിലബസിന്റെ 5 മൊഡ്യൂകൾ അതെ പോലെ ബെംഗളൂരു സർവകലാശാല സിലബസിലുമുണ്ട്. ചോദ്യ പേപ്പർ ആവർത്തന വിവാദത്തിന് പിന്നാലെയാണ് സർവകലാശാലയ്ക്ക് എതിരെ സിലബസ് കോപ്പിയടി ആരോപണവും ഉയരുന്നത്.
അധ്യാപകർ ചെയ്യുന്നത് പിസി ജോർജ് ചെയ്തതിന് സമാനമായ കുറ്റം; രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഒരു വിഭാഗം അധ്യാപകര്‍ക്ക് എതിരെയുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ (v
Sivankutty) വിമര്‍ശനം തുടരുകയാണ്. നേരത്തെ പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ ഉത്തരസൂചിക യിലെ അപാകത ചൂണ്ടികാട്ടി അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചിരുന്നു.
ഇത് വിദ്യാഭ്യാസ മന്ത്രിയെ പ്രകോപിപ്പിക്കുകയും മന്ത്രി അധ്യാപക സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഒരു വിഭാഗം അധ്യാപകര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും ആശങ്കയുണ്ടാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ വീണ്ടും മന്ത്രി ആഞ്ഞടിച്ചത്.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്‌കൂള്‍ മാനുവലിന്റെ കരട് രേഖ പ്രകാശന ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി വീണ്ടും അധ്യാപകര്‍ക്കെതിരെ തിരിഞ്ഞത്.ആര്‍ക്കും എന്തും പറയാമെന്ന തോന്നല്‍ വേണ്ടെന്ന് മന്ത്രി പറഞ്ഞു.അദ്ധ്യാപകരുടെ അവകാശം സംരക്ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ പഠന സൗകര്യവും ഒരുക്കും.
അതിന് തുരങ്കം വക്കാന്‍ അനുവദിക്കില്ല. അധ്യാപകര്‍ വസ്തുത മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്.സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചരണം ശരിയല്ല. പി സി ജോര്‍ജിനെതിരായ നടപടി അദ്ധ്യാപകര്‍ക്കുള്ള മുന്നറിയിപ്പാണ്.
രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കുന്ന അധ്യാപകര്‍ ചെയ്യുന്നത് പി സി ജോര്‍ജ് ചെയ്തതിന് സമാനമായ കുറ്റമാണെന്നും വിദ്യാഭ്യാസമന്ത്രി ആഞ്ഞടിച്ചു. ന്യായമായ എന്ത് കാര്യത്തിലും സര്‍ക്കാരിന്റെ അനുകൂലമായ ഇടപെടല്‍ ഉണ്ടാകും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ആവശ്യമായ അദ്ധ്യാപകര്‍ ഇല്ലെന്നാണ് ഒരു വിഭാഗം ആക്ഷേപം ഉയര്‍ത്തുന്നത്. എന്നാല്‍ അധ്യാപകരെ നിയോഗിക്കുന്നത് അവരല്ല സര്‍ക്കാരാണ്. യോഗ്യരായ ആളുകളെക്കൊണ്ട് മൂല്യനിര്‍ണയം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ എ എച് എസ് ടി എ രംഗത്തെത്തി.സര്‍ക്കാര്‍ ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണെന്നാണ് സംഘടനയുടെ വിമര്‍ശനം.
അഭിപ്രായം പറയുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഭീഷണി അംഗീകരിക്കില്ല. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ പിടിപ്പുകേട് മറക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എ എച്ച് എസ് ടി എ വിമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.