നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക; കണ്ണൂര്‍ സര്‍വകലാശാലയില്‍ എല്‍എല്‍ബി പരീക്ഷ റദ്ദാക്കി

  ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക; കണ്ണൂര്‍ സര്‍വകലാശാലയില്‍ എല്‍എല്‍ബി പരീക്ഷ റദ്ദാക്കി

   2018 ലെ ചോദ്യപേപ്പര്‍ പേപ്പര്‍ അതേപടി ആവര്‍ത്തിച്ച് 2019 ലെ പരീക്ഷയ്ക്ക് നൽകിയെന്ന വിവാദവും അടുത്തിടെ ഉയർന്നിരുന്നു.

  • Share this:
   കണ്ണൂര്‍:  എല്‍.എല്‍.ബി പരീക്ഷയുടെ ചോദ്യപേപ്പറിന് പകരം വിതരണം ചെയ്തത് ഉത്തരസൂചിക. കണ്ണൂർ സർവകലാശാലയിലാണ് സംഭവം. ഇതേത്തുടർന്ന് എൽ.എൽ.ബി അഞ്ചാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി.

   പാലയാട് കാമ്പസിലാണ്  പരീക്ഷയ്ക്കിടെ അബദ്ധം സംഭവിച്ചത്. ബി എ - എല്‍ എല്‍ ബി അഞ്ചാം സെമസ്റ്റര്‍ മലയാളം പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടങ്ങിയ കവര്‍ മാറിപ്പോയി. പകരം വിദ്യാര്‍ഥികള്‍ക്ക് നൽകിയതാകട്ടെ അധ്യാപകര്‍ക്ക് മൂല്യനിര്‍ണയ സമയത്ത് നല്‍കേണ്ട ഉത്തരസൂചികയും. 2018 ലെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയാണ് 2019-ൽ നടത്തിയത്. എന്നാൽ വിവാദത്തെ തുടർന്ന് സർവകലാശാലയ്ക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്നു.

   2018 ലെ ചോദ്യപേപ്പര്‍ പേപ്പര്‍ അതേപടി ആവര്‍ത്തിച്ച് 2019 ലെ പരീക്ഷയ്ക്ക് നൽകിയെന്ന വിവാദവും അടുത്തിടെ ഉയർന്നിരുന്നു. വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നാം വര്‍ഷ സാമ്പത്തികശാസ്ത്രം പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ക്രമക്കേട് നടന്നതി. ഇതിനു പിന്നാലെയാണ് എൽ.എൽ.ബി പരീക്ഷയിലും കണ്ണൂർ സർവകലാശാല പുലിവാലു പിടിച്ചിരിക്കുന്നത്.

   Also Read നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തിട്ടിപ്പ്; ബോളിവുഡ് താരം ഇഷ ഷർവാനിയുടെ പണം തട്ടിയ മൂന്നു പേർ അറസ്റ്റിൽ

   First published: