• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kannur University | മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു; കണ്ണൂര്‍ സര്‍വകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

Kannur University | മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു; കണ്ണൂര്‍ സര്‍വകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം  ഇതിനോടകം ഉയർന്നിട്ടുണ്ട്

കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാല

  • Share this:
    കണ്ണൂര്‍ സര്‍വകലാശാല (Kannur University )പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ച. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ സൈക്കോളജി (Psychology)  ബിരുദ പരീക്ഷകളിലാണ് 2020ലെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്.  സംഭവത്തിലെ വീഴ്ച സമ്മതിച്ച സർവ്വകലാശാല വൈസ് ചാൻസിലർ, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചു.

    ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവത്തിലെ വീഴ്ചയെ സംബന്ധിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം  ഇതിനോടകം ഉയർന്നിട്ടുണ്ട്.

    ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർകെ ബിജു വൈസ് ചാൻസിലർക്ക് കത്ത് നൽകി.  വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

    യൂണിഫോം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ല; കുട്ടികള്‍ക്ക് സൗകര്യപ്രദമാവുന്നതാണ് നല്ലത്; മന്ത്രി ശിവന്‍കുട്ടി


    തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ യൂണിഫോം(Uniform) വിതരണം മെയ് 6ന് ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി(Minister V Sivankutty). 7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യും. യൂണിഫോം ജെന്‍ഡര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികള്‍ക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.

    Also Read- സർവകലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ; ചോദ്യങ്ങള്‍ മലയാളത്തിലും; അവസാന തീയതി മെയ് 6

    ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തും. കോവിഡ് മാര്‍ഗരേഖ പിന്തുടര്‍ന്നാകും പ്രവേശനോത്സവമെന്ന് മന്ത്രി അറിയിച്ചു.

    ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. 120 കോടി രൂപയാണ് കൈത്തറി യൂണിഫോം പദ്ധതിക്കായി ഈ വര്‍ഷം ചെലവഴിക്കുന്നത്.

    Also Read- ഒരു ഉത്തരക്കടലാസിന് പരമാവധി 10 മിനിറ്റ്; ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മാറ്റം

    അടുത്ത വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാന്വല്‍ തയാറാക്കും. സ്‌കൂള്‍ മാന്വല്‍ സ്‌കൂള്‍ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഓരോ മേഖലയ്ക്കും ഉചിതമായ രീതിയില്‍ മാന്വല്‍ തയാറാക്കും. എല്ലാ സ്‌കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിക്കും. 12,306 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയില്‍ 2 ദിവസം പാല്‍, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നല്‍കും.

    വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ആത്മഹത്യാ നിരക്ക് സീറോ പേഴ്‌സെന്റേജിലേക്ക് എത്തിക്കാന്‍ ബോധവല്‍ക്കരണം നടത്തും. ഇക്കാര്യത്തില്‍ പി.റ്റി.എ. യുടെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തും.
    Published by:Arun krishna
    First published: