• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിപക്ഷ നേതാവിന് ഉപദേശം; രൂക്ഷവിമർശനം; വിവാദമായി കണ്ണൂർ സർവകലാശാലയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രതിപക്ഷ നേതാവിന് ഉപദേശം; രൂക്ഷവിമർശനം; വിവാദമായി കണ്ണൂർ സർവകലാശാലയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്പ്രിങ്ക്ളർ വിവാദത്തിൽ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റാണ് കണ്ണൂർ സർവകലാശാല പരീക്ഷ വിഭാഗത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്

kannur university fb

kannur university fb

  • Share this:
    കണ്ണൂർ: ചെറിയൊരു അശ്രദ്ധ മൂലം ഫേസ്ബുക്ക് വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് കണ്ണൂർ സർവകലാശാലയുടെ പരീക്ഷാ വിഭാഗം. പരീക്ഷ വിഭാഗത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനം പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

    സ്പ്രിങ്ക്ളർ വിവാദത്തിൽ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റാണ് കണ്ണൂർ സർവകലാശാല പരീക്ഷ വിഭാഗത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. കമ്പനിയുടെ പേര് പ്രതിപക്ഷനേതാവ് ശരിയായി ഉച്ചരിക്കുന്നില്ല എന്നാണ് പരിഹാസം. "പുര വെട്ടുമ്പോൾ വാഴകത്തിക്കുന്നത് പോലെ " എന്ന തരത്തിലുള്ള തെറ്റെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റിന്റെ ബാക്കി ഭാഗത്തിൽ സർക്കാരിൻറെ നിലപാടുകളെ ന്യായീകരിക്കുന്നു.
    You may also like:'CPM ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വക്കീലന്മാർക്ക് നൽകുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്'; മുഖ്യമന്ത്രിക്കെതിരെ VT ബൽറാം [NEWS]COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
    സംഭവത്തെ തുടർന്ന് ഫേസ്ബുക്ക് പേജ് അഡ്മിൻ പി വി ഹരീഷിനെ സ്ഥാനത്തുനിന്നു മാറ്റി പരീക്ഷാ കൺട്രോളർ മെമ്മോ നൽകി. മെമ്മോയ്ക്കുള്ള മറുപടി തൃപ്തികരമല്ലാത്തതിനാൽ സസ്പെൻഷൻ നടപടികൾക്കായി സിൻഡിക്കേറ്റിന് ശുപാർശ ചെയ്തു.

    ഹരീഷ് സ്വന്തം ഫേസ്ബുക്കിക്ക് അക്കൗണ്ടിനായി തയ്യാറാക്കി കുറിപ്പാണ് അശ്രദ്ധമൂലം സർവകലാശാലയുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തത്. അബദ്ധം മനസിലാക്കിയ ഉടനെ മിനിറ്റുകൾ കൊണ്ട് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, സംഭവം വിവാദമായി.

    ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ചുമതല പരീക്ഷാ കൺട്രോളറുടെ പി എ യായ ഷാമലിനാണ് കൈമാറിയിട്ടുള്ളത്. ഏതായാലും വിദ്യാർഥികൾക്ക് പരീക്ഷയെ സംബന്ധിച്ച വിവരങ്ങൾ നൽകാനുള്ള ഫേസ്ബുക്ക് പേജിൽ രാഷ്ട്രീയ വിമർശനം പ്രത്യക്ഷപ്പെട്ടത് കണ്ണൂർ സർവ്വകലാശാലയെ പ്രതിസന്ധിയിലാക്കും.
    Published by:user_49
    First published: