നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അലന് എൽഎൽബി പരീക്ഷ എഴുതാം; കണ്ണൂർ സർവകലാശാല അനുമതി നൽകി

    അലന് എൽഎൽബി പരീക്ഷ എഴുതാം; കണ്ണൂർ സർവകലാശാല അനുമതി നൽകി

    സർവകലാശാല അനുവദിച്ചാൽ പരീക്ഷയെഴുതാം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

    അലൻ ഷുഹൈബ്, താഹ ഫസൽ

    അലൻ ഷുഹൈബ്, താഹ ഫസൽ

    • News18
    • Last Updated :
    • Share this:
      കണ്ണൂർ: പന്തീങ്കാവ് യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന എൽഎൽബി വിദ്യാർത്ഥി അലൻ ഷുഹൈബിന് പരീക്ഷ എഴുതാൻ അനുമതി. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് അലന്‍ ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

      സർവകലാശാല അനുവദിച്ചാൽ പരീക്ഷയെഴുതാം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 48 മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കണ്ണൂർ സർവകലാശാലയോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതാൻ സർവകലാശാല അനുമതി നൽകിയത്.

      ALSO READ: 'പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, പക്ഷെ വഴി തടയരുത്'; ഷഹീൻ ബാഗിൽ മധ്യസ്ഥത വഹിക്കാൻ അഭിഭാഷകരെ നിയോഗിച്ച് സുപ്രീം കോടതി

      മൂന്നാം സെമസ്റ്റല്‍ പരീക്ഷ എഴുതാന്‍ മാത്രമാണ് കോടതി വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നായിരുന്നു അലന്റെ ആവശ്യം.

      കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ വിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്. അറസ്റ്റിലായതിനു പിന്നാലെ അലനെ കോളജിൽ നിന്നും പുറത്താക്കിയിരുന്നു.
      Published by:Naseeba TC
      First published: