• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ സർവകലാശാലാ സിലബസ് വിവാദം: യൂണിയൻ ചെയർമാന് കാക്കി ട്രൗസർ പാർസൽ അയച്ച് KSU പ്രതിഷേധം 

കണ്ണൂർ സർവകലാശാലാ സിലബസ് വിവാദം: യൂണിയൻ ചെയർമാന് കാക്കി ട്രൗസർ പാർസൽ അയച്ച് KSU പ്രതിഷേധം 

യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും എസ് എഫ് ഐ യൂണിറ്റ് കമ്മറ്റിയ്ക്കും ശാഖ നടത്താൻ എന്ന പരിഹാസവുമായാണ് കെ എസ് യു പ്രവർത്തകർ പാലക്കാട് നിന്നും കാക്കി ട്രൗസർ പാർസലായി അയച്ച് നൽകി പ്രതിഷേധിച്ചത്.

News 18 Malayalam

News 18 Malayalam

  • Share this:
    കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും എസ്ഫ്ഐ യൂണിറ്റ് കമ്മറ്റിയ്ക്കും കാക്കി ട്രൗസർ പാർസൽ അയച്ച് പാലക്കാട് കെ എസ് യു വിൻ്റെ വേറിട്ട പ്രതിഷേധം.  ആർ എസ് എസ്  നേതാക്കളുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതിനെ യൂണിയൻ ചെയർമാൻ അനുകൂലിച്ചതിൽ പ്രതിഷേധിച്ചാണ് കെ എസ് യു കാക്കി ട്രൗസർ അയച്ചുനൽകി വേറിട്ട സമരം നടത്തിയത്.

    കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും എസ് എഫ് ഐ യൂണിറ്റ് കമ്മറ്റിയ്ക്കും ശാഖ നടത്താൻ എന്ന പരിഹാസവുമായാണ് കെ എസ് യു പ്രവർത്തകർ പാലക്കാട് നിന്നും കാക്കി ട്രൗസർ പാർസലായി അയച്ച് നൽകി പ്രതിഷേധിച്ചത്. ആർ എസ് എസ് നേതാക്കളുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതിനെ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പരസ്യമായി ന്യായീകരിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് കെ എസ് യു പാലക്കാട് ജില്ലാ കമ്മറ്റി വക കാക്കി ട്രൗസർ. പാലക്കാട് ഹെഡ് പോസ്റ്റാഫീസിൽ നിന്നുമാണ് പാർസൽ അയച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിൻ സമരം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ്റെ നിലപാട്, ആർ എസ് എസും സഖാക്കളും തമ്മിലുള്ള രഹസ്യബന്ധം വെളിപ്പെടുത്തുന്നതാണെന്ന് കെ എസ് യു ആരോപിച്ചു. ആർ എസ് എസ് നേതാക്കളുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്താനുള്ള തീരുമാനം പിൻവലിയ്ക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.

    കെ എസ് യു ജില്ലാ പ്രസിഡണ്ട് കെ എസ് ജയഘോഷ് സമരത്തിന് നേതൃത്വം നൽകി. ഗൗജ വിജയകുമാരൻ, ശ്യാം ദേവദാസ്, അജാസ് കുഴൽമന്ദം, നിഖിൽ കണ്ണാടി, ജിഷ്ണു എലപ്പുള്ളി, വിപിൻ വിജയൻ, ആദർശ് മുക്കട, അജയൻ തുടങ്ങിയവർ പങ്കെടുത്തു.

    Also read- 'മെയ്ന്‍കാംഫ് ഒരു മോട്ടിവേഷനല്‍ ഗ്രന്ഥമായി മാറാനുള്ള സാധ്യത കൂടുതല്‍': കണ്ണൂര്‍ സര്‍വകലാശാലാ വിവാദ സിലബസിൽ വി.ടി.ബല്‍റാം

    കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം; പിന്തിരപ്പന്‍ ആശയങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ വിസിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിവാദത്തില്‍ പ്രതികരിച്ചതിലൂടെ നിലപാട് വ്യക്തമാണ്. ഏത് പ്രതിലോമകരമായ ആശയങ്ങള്‍ പരിശോധിക്കേണ്ടി വന്നാലും അതിനെ മഹത്വവത്കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സര്‍വകലാശാല ഫലപ്രദമായ നടപടി ഇപ്പോള്‍ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാര്‍ശയില്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കുമെന്നും ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാടില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
    Published by:Naveen
    First published: