കണ്ണൂർ: ഗവർണർ പങ്കെടുത്ത ചരിത്ര കോൺഗ്രസിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ. ഇർഫാൻ ഹബീബിന്റെ പ്രസംഗം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. സ്ഥാന കൈമാറ്റ ചടങ്ങ് മാത്രമാണ് ഉണ്ടായിരുന്നത്. പരിപാടിയിൽ പല കാര്യങ്ങളും ശരിയായ രീതിയിലല്ല നടന്നതെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടന സെഷൻ അലങ്കോലപ്പെട്ടത്. ഗവർണർ പ്രസംഗിക്കുന്നതിനിടെ വേദിയിലും സദസിലും പ്രതിഷേധം ഉണ്ടാകുകയായിരുന്നു. പൌരത്വ നിയമ ഭേദഗതി വിഷയത്തിലുള്ള പരാമർശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിനു പിന്നാലെ വൈസ് ചാൻസലറെ ഗവർണർ വിളിപ്പിച്ചിരുന്നു.
അതേസമയം ഇർഫാൻ ഹബീബാണ് തന്‍റെ പ്രസംഗം ആദ്യം തടസപ്പെടുത്തിയതെന്നും, സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയെന്നും ഗവർണർ ആരോപിച്ചിരുന്നു. വ്യത്യസ്ത അഭിപ്രായം പറയുമ്പോൾ സഹിഷ്ണുത ഇല്ലാതിരിക്കുന്നത് ജനാധിപത്യപരമല്ലെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.