നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പിടഞ്ഞെഴുന്നേൽക്കുന്നു ഞങ്ങൾ, കാലിലെ തുടലറുത്തെറിയുന്നു ഞങ്ങൾ' - വനിതാമതിൽ ഗാനവുമായി കണ്ണൂർ സർവകലാശാല

    'പിടഞ്ഞെഴുന്നേൽക്കുന്നു ഞങ്ങൾ, കാലിലെ തുടലറുത്തെറിയുന്നു ഞങ്ങൾ' - വനിതാമതിൽ ഗാനവുമായി കണ്ണൂർ സർവകലാശാല

    • Share this:
      തിരുവനന്തപുരം: വനിതാമതിലിനു മുന്നോടിയായി കണ്ണൂർ സർവകലാശാല തയ്യാറാക്കിയ പ്രോമോ ഗാനം പങ്കുവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആധുനികകേരളത്തെ പടുത്തുയർത്തിയത് നവോത്ഥാന മൂല്യങ്ങളാണെന്നും കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കാൻ സ്ത്രീകൾ പ്രതീകാത്മകമായി മതിൽ തീർക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് പ്രോമോ വീഡിയോ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

      രവീന്ദ്രൻ ചന്തപ്പുരയുടെ വരികൾക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് പ്രിയാ ബൈജുവാണ്. അജു നെല്ലിപ്പറമ്പ് ക്യമറയും അതുൽ മോഹൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

      POCSO: വധശിക്ഷ ശുപാർശ ചെയ്ത് കേന്ദ്രമന്ത്രിസഭ
       കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

      നവോത്ഥാന മൂല്യങ്ങളാണ് ആധുനികകേരളത്തെ പടുത്തുയർത്തിയത്. ജാതിഭ്രാന്തിന്‍റെ സൃഷ്ടിയായ അയിത്തമടക്കമുള്ള അനാചാരങ്ങളെ മറികടന്നാണ് കേരളം മനുഷ്യരുടെ നാടായി മാറിയത്. വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനും വിദ്യാഭ്യാസത്തിനും മറ്റുമുള്ള അവകാശങ്ങൾ പോരാടി നേടിയവയാണ്. നവോത്ഥാനമുന്നേറ്റങ്ങളിൽ പുരുഷനൊപ്പം തോൾ ചേർന്നു പ്രവർത്തിച്ചവരാണ് കേരളത്തിലെ സ്ത്രീകൾ. മാറു മറയ്ക്കാനാവാതെയും മുലക്കരം നൽകിയും കഴിയേണ്ടിവന്ന അവസ്ഥയിൽ നിന്നുള്ള മോചനം നവോത്ഥാനമാണ് സ്ത്രീകൾക്ക് സമ്മാനിച്ചത്. ഇന്ന് സ്വാതന്ത്ര്യവും സമത്വവും പൗരാവകാശമായി ഇന്ത്യൻ ഭരണഘടന ഉറപ്പുനല്കുമ്പോഴും പഴയകാല അനാചാരങ്ങൾ തിരികെ കൊണ്ടുവരാനും നവോത്ഥാന മൂല്യങ്ങൾ തകർക്കാനും ചിലർ ശ്രമിക്കുകയാണ്. അതിനെതിരെ നവോത്ഥാനപാരമ്പര്യമുള്ള കേരളത്തിലെ സ്ത്രീകൾ അണിനിരക്കുന്നു. കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കാൻ സ്ത്രീകൾ പ്രതീകാത്മകമായി മതിൽ തീർക്കുകയാണ്.

      2019 ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് സ്ത്രീകൾ കേരളത്തിന്റെ നവോത്ഥാന സംരക്ഷണത്തിന്റെ ചരിത്രം രചിക്കുന്ന വനിതാമതിലായി അണിനിരക്കുന്നു.കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തയാറാക്കിയ പ്രോമോ വീഡിയോ കാണാം.

      #OurRenaissance
      #നമ്മുടെനവോത്ഥാനം

      First published:
      )}