• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാജിവയ്ക്കില്ല, നടപടി രാഷ്ട്രീയ പ്രേരിതം എന്ന് സംശയിക്കാം', ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കണ്ണൂര്‍ വിസി

'രാജിവയ്ക്കില്ല, നടപടി രാഷ്ട്രീയ പ്രേരിതം എന്ന് സംശയിക്കാം', ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കണ്ണൂര്‍ വിസി

രാജി വെയ്ക്കാൻ ആവശ്യപ്പെട്ടത് അസാധാരണ നടപടിയെന്ന് കണ്ണൂർ വിസി

  • Share this:
കണ്ണൂർ: രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം തള്ളി കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രൻ. രാജി വെയ്ക്കാൻ ആവശ്യപ്പെട്ടത് അസാധാരണ നടപടി. സാമ്പത്തിക തിരിമറിക്കും പെരുമാറ്റ ദൂഷ്യവും ഉണ്ടെങ്കിലെ ഗവർണർക്ക് രാജി ആവശ്യപ്പെടാനാവു. അതിന് മുമ്പ് വിസിയോട് വിശദീകരണം തേടണമെന്നും കണ്ണൂർ വിസി പറഞ്ഞു.

Also Read-ഒമ്പത് വൈസ് ചാൻസലർമാർ നാളെ രാവിലെ 11.30 ന് മുമ്പ് രാജിവെക്കണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതം എന്ന് സംശയിക്കാം.
ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം. ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.
Published by:Jayesh Krishnan
First published: