• HOME
  • »
  • NEWS
  • »
  • kerala
  • »
  • Breaking | കണ്ണൂർ വിസി നിയമനം: മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി

Breaking | കണ്ണൂർ വിസി നിയമനം: മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി

പ്രോ ചാൻസലർ എന്ന നിലയിലുള്ള മന്ത്രിയുടെ നിർദേശം ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. എന്നാൽ നിയമനം നടത്തേണ്ടത് ഗവർണർ ആണെന്നും ലോകായുക്ത വ്യക്തമാക്കി

Bindhu_R

Bindhu_R

  • Share this:
    തിരുവനന്തപുരം: കണ്ണൂർ സർവകലാശാല (Kannur University) വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെതിരെ രമേശ് ചെന്നിത്തല (Ramesh Chennithala) നൽകിയ ഹർജി ലോകായുക്ത (Lok Ayukta) തള്ളി. വിസിയുടെ പുനർനിയമനത്തിൽ മന്ത്രി അധികാരദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് നൽകിയ ഹർജിയാണ് ലോകായുക്ത തള്ളിയത്. പ്രോ ചാൻസലർ എന്ന നിലയിലുള്ള മന്ത്രിയുടെ നിർദേശം ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. എന്നാൽ നിയമനം നടത്തേണ്ടത് ഗവർണർ ആണെന്നും ലോകായുക്ത വ്യക്തമാക്കി. ഈ വിഷയത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

    യൂണിവേഴ്സിറ്റിയുടെ കാര്യങ്ങളിൽ പ്രൊ ചാൻസലറായ മന്ത്രി ഇടപെടാൻ കഴിയില്ല എന്നു പറയാൻ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. അതേസമയം വിധിയെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് ഹർജിക്കാരനായ രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാൽ ലോകായുക്ത വിധിയ്ക്കെതിരെ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായ ഡോ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. ലോകായുക്തയുടെ വിധി മന്ത്രിക്കും സർക്കാരിനും ഏറെ ആശ്വാസകരമായി മാറി.

    'കണ്ണൂർ വിസി; നിയമനത്തിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയും മന്ത്രി ആർ ബിന്ദുവും'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമനത്തിന് നിർദ്ദേശിച്ചത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദുവും ചേർന്നാണെന്ന് തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്‍റെ നിർദേശപ്രകാരമാണ് പുനർനിയമനമെന്ന വാദം ഗവർണർ പത്രക്കുറിപ്പിൽ നിഷേധിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട നാൾവഴി പുറത്തിറക്കിയാണ് ഗവർണർ രംഗത്തെത്തിയത്. വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് പ്രധാനമായും നവംബർ 21, 22, 23 തീയതികളിലുണ്ടായ നടപടിക്രമങ്ങളാണ് ഗവർണർ പറയുന്നത്.

    നവംബർ 23ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമായി കഴിഞ്ഞ ഒക്ടോബർ 27 വിജ്ഞാപനമനുസരിച്ച് ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.

    Also Read- ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണം; CPI എക്സിക്യൂട്ടീവിൽ അഭിപ്രായം

    പുതിയ അപേക്ഷകൾക്കായി സെലക്ഷൻ കമ്മിറ്റിക്ക് വേണ്ടി കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചത് നവംബർ ഒന്നിന് ആണെന്നും ഗവർണർ വ്യക്തമാക്കി.

    ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കെ, 2021 നവംബർ 21-ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് രാവിലെ 11.30ന് കേരള രാജ്ഭവനിൽ ഗവർണറെ കണ്ടു. ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വൈസ് ചാൻസലറായി നിയമിക്കാനുള്ള സർക്കാരിന്റെ ആഗ്രഹം അദ്ദേഹം ഗവർണറെ അറിയിക്കുകയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക അഭ്യർത്ഥന രാജ്ഭവനിലേക്ക് എത്തിക്കുമെന്നും അറിയിച്ചു.

    നടപടിക്രമങ്ങൾ നടക്കുന്നതിനാൽ നിയമോപദേഷ്ടാവിന്‍റെ നിർദേശം നിയമപരമായി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും നിയമപരമായ ഏത് പരിശോധനയും നേരിടാൻ തയാറാണെന്നും നിയമോപദേശകൻ അറിയിച്ചു. സർക്കാരിന് നിയമോപദേശമുണ്ടെന്നും അത് സംബന്ധിച്ച പേപ്പറുകൾ ഹാജരാക്കിയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ പേപ്പറിൽ ഒപ്പോ, മുദ്രയോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് ഗവർണർ അന്വേഷണം നടത്തി. ഇത് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായമാണെന്നും ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പുനർനിയമിക്കണമെന്ന സർക്കാരിന്റെ അഭ്യർഥന പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഭ്യർത്ഥിച്ചുവെന്നും ഗവർണർ പറയുന്നു .
    Published by:Anuraj GR
    First published: