• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാന്‍ താല്പര്യമില്ല'; വിസിയ്ക്ക് കാന്തപുരം കത്തയച്ചു

'കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാന്‍ താല്പര്യമില്ല'; വിസിയ്ക്ക് കാന്തപുരം കത്തയച്ചു

യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് സമൂഹത്തില്‍ നിന്നുള്ളവരെയാണ് ഡി ലിറ്റിനായി തിരഞ്ഞെടുക്കേണ്ടതെന്ന് കത്തില്‍ പറയുന്നു.

  • Last Updated :
  • Share this:
    കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഇതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‌സലര്‍ക്ക് കാന്തപുരത്തിന്റെ ഓഫിസ് കത്ത് അയച്ചു. ഡി ലിറ്റ് ചര്‍ച്ചകളില്‍ നിന്ന് കാന്തപുരത്തിന്റെ പേര് ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

    യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് സമൂഹത്തില്‍ നിന്നുള്ളവരെയാണ് ഡി ലിറ്റിനായി തിരഞ്ഞെടുക്കേണ്ടതെന്ന് കത്തില്‍ പറയുന്നു. ഡി- ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും കത്തില്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയുടെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഓഫിസ് അറിയിച്ചു.

    Also Read-കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും കാലിക്കറ്റ് സർവകലാശാല ഡോക്‌ടറേറ്റ്; ഇടതിൽ ഭിന്നത; തീരുമാനം സെർച്ച് കമ്മിറ്റിക്ക്

    കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇടത് അനുകൂലിയായ സിന്‍ഡിക്കേറ്റംഗം ഇ അബ്ദുറഹീമാണ് കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചത്.

    സമൂഹത്തിനാകെ പ്രയോജനപ്പെടുംവിധം വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇരുവരുമെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പുതുതലമുറ കോഴ്‌സുകള്‍ കേരളത്തിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി ഇന്നും ഈ മേഖലയില്‍ സജീവമാണ് വെള്ളാപ്പള്ളി നടേശന്‍. ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി.ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.

    Also Read-'ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലേ? നല്ല വേഷത്തിലിരുന്ന് ഉണ്ണാൻ പാടില്ലേ? ഓണസദ്യ വിവാദത്തിൽ ജീവനക്കാർ

    എന്നാല്‍, പ്രമേയം പിന്‍വലിക്കണമെന്ന് ഒരുവിഭാഗം സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു. വി സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് അബ്ദുറഹീമും ആവശ്യപ്പെട്ടു. ഭിന്നതയെത്തുടര്‍ന്ന് ഡി.ലിറ്റ് നല്‍കാനുള്ളവരെ കണ്ടെത്താന്‍ രൂപീകരിച്ച ഉപസമിതിയുടെ പരിഗണനയ്ക്കായി പ്രമേയം കൈമാറാന്‍ തീരുമാനിച്ചു.
    Published by:Jayesh Krishnan
    First published: